രണ്ടാം മോദി സർക്കാരിന്റെ നാലാമത്തെ കേന്ദ്ര ബജറ്റ് ഇന്ന്

രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ നാലാമത്തെ കേന്ദ്ര ബജറ്റ് ഇന്ന് 11 മണിക്ക് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കും. ഉത്തർ പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളുടെ നിർണായക തെരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ പ്രഖ്യാപനങ്ങൾ എന്തെല്ലാമാണെന്നതിലാണ് ഏവരും ഉറ്റുനോക്കുന്നത്.

2022-ൽ ഇന്ത്യയുടെ വളർച്ചാ വേഗത നിലനിർത്താൻ കഴിയുമോ എന്നതും ഈ ബജറ്റ് തന്നെയാണ് തീരുമാനിക്കും. കൊറോണ വൈറസ് മഹാമാരിയുടെ രണ്ട് തരംഗങ്ങൾക്ക് ശേഷം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശ്രദ്ധേയമായി വീണ്ടെടുക്കുന്ന സമയത്താണ് ബജറ്റ് വരുന്നത്. എന്നാൽ, വളർച്ചയെ തകിടം മറിക്കുന്ന വെല്ലുവിളികൾ ഇനിയും ഉണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വർദ്ധിച്ച തൊഴിലില്ലായ്മ്മ.

രാജ്യത്തെ യുവാക്കൾക്ക് ആവശ്യമായ തൊഴിലവസരങ്ങൾ ഉണ്ടാക്കുക എന്നതാണ് ബജറ്റിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മറ്റൊരു പ്രധാന മേഖലയെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് സമാനമായ ഒരു നഗരതൊഴിലുറപ്പ് പദ്ധതിയുമായി വരുന്നത് വിദഗ്ധർക്കിടയിൽ ഒരു ജനപ്രിയ ശുപാർശയാണെന്നും റിപ്പോർട്ടുണ്ട്. മുൻ ആർബിഐ ഗവർണർകൂടിയായ രഖുറാം രാജൻ അടക്കമുള്ള സാമ്പത്തിക വിദഗ്ദ്ധർ ഇത്തരത്തിലുള്ള പദ്ധതികളെ പിന്തുണയ്ക്കുന്നുണ്ട്.

നഗരങ്ങളിൽ തൊഴിൽ നഷ്‌ടപ്പെടുന്നവരുടെ എണ്ണം കണക്കിലെടുത്ത്, ഇത്തരത്തിലുള്ള തൊഴിലാളികൾക്കായി തൊഴിലുറപ്പ് നിയമം പോലുള്ള ഒരു പദ്ധതി സർക്കാർ ആവിഷ്‌കരിക്കണമെന്ന് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി 2021 ഓഗസ്റ്റിൽ നിർദ്ദേശിച്ചിരുന്നു.

ദേശീയ ഇൻഫ്രാസ്ട്രക്ചർ പൈപ്പ് ലൈനിലേക്ക് പുതിയ വിഹിതം നൽകുകയും നിരവധി മേഖലകൾക്കായി പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതിയും നൽകുന്നതിലൂടെയും രാജ്യത്തെ തൊഴിൽ പ്രതിസന്ധി പരിഹരിക്കുന്നതിന് നിർണായക പരിഹാരമാകുമെന്നാണ് കരുതുന്നത്.

Leave a Reply