സഫാരിയില്‍ വീണ്ടും 10 20 30 ജനപ്രിയ പ്രൊമോഷന്‍ ആരംഭിച്ചു

ഷാർജ : ഓഫറുകളുടേയും, പ്രൊമോഷനുകളുടേയും പെരുമഴ പെയ്യിക്കുന്ന യു.എ.യിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റായ ഷാര്‍ജയിലെ സഫാരിയില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന 10 20 30 പ്രൊമോഷന്‍ വീണ്ടും ആരംഭിച്ചു.
യു.എ.യിലെ മറ്റു റീട്ടെയില്‍ സ്ഥാപനങ്ങളില്‍ നിന്നും വിഭിന്നമായി ഉപഭോക്താക്കള്‍ക്ക് ചുരുങ്ങിയ ബഡ്ജറ്റില്‍, അനുയോജ്യമായ രീതിയില്‍ ഏറ്റവും നല്ല ക്വാളിറ്റിയുള്ള ബ്രാന്‍ഡഡ് ഐറ്റംസ് ഉള്‍പ്പെടുത്തിയാണ് 500ലധികം ഉല്‍പന്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന 10, 20, 30 പ്രമോഷന്‍ ജനവുരി 31 മുതല്‍ സഫാരിയില്‍ തുടക്കം കുറിച്ചിരിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റ് & ഡിപ്പാര്‍ട്‌മെന്‍റ് സ്റ്റോറിലും, ഫര്‍ണീച്ചര്‍ സ്റ്റോറിലും, രുചിവൈവിദ്ധ്യങ്ങളുടെ കലവറതന്നെയായി മാറിയ സഫാരി ബേക്കറി & ഹോട്ട്ഫുഡിലും തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഈ പ്രൊമോഷന്‍ ലഭ്യമാണ്. ഗുണമേന്മയുളളതും, ബ്രാന്‍ഡുകളും, സെമിബ്രാന്‍ഡുകളും ഉള്‍പ്പെടുത്തിയുള്ള 10 20 30 പ്രൊമോഷന്‍ യു.എ.യിലെ ജനങ്ങള്‍ക്കായി ആവിഷ്‌ക്കരിച്ചത് സഫാരിയാണ്. ഇത്തരം പ്രൊമോഷനുകളോടുള്ള ജനങ്ങളുടെ താല്‍പര്യങ്ങള്‍ മനസ്സിലാക്കികൊണ്ടാണ് ഈ പുതുവര്‍ഷത്തില്‍ സഫാരി 10 20 30 വീണ്ടും ആരംഭിച്ചിരിക്കുന്നത് എന്ന് സഫാരി മനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ പറഞ്ഞു. ഗുണമേന്‍മ, വിലക്കുറവ്, സമ്മാന പദ്ധതികള്‍ എന്നിവയൊടൊപ്പം തന്നെ ഏറെ ശ്രദ്ധേയമായ പ്രൊമോഷനുകളും, രംഗസജ്ജീകരണങ്ങളും സഫാരിയുടെ മാത്രം പ്രത്യേകതയാണെന്നും, ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഉപഭോക്താക്കളുടെ ഇഷ്ടപ്പെട്ട ഷോപ്പിംങ്ങ് ഡെസ്റ്റിനേഷന്‍ ആയി മാറാന്‍ സാധിച്ചു എന്നുള്ളതും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാനേജിംഗ് ഡയറക്ടർ സൈനുല്‍ ആബിദീന്‍

സഫാരിയുടെ ആരംഭം മുതല്‍ യു.എ.യിലെ ജനങ്ങള്‍ക്ക് ധാരാളം വിന്‍ പ്രൊമോഷനുകളായ, കാറുകളും, ഗോള്‍ഡുകളും, ഹാഫ് എ മില്യണ്‍ ദിര്‍ഹംസും നടത്തിയിട്ടുള്ള സഫാരി ഈ കൊറോണകാലഘട്ടത്തിലും വിന്‍ 10 നിസ്സാന്‍ സണ്ണി കാര്‍ പ്രൊമോഷനാണ് നടത്തുന്നത്. ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്നും 50 ദിര്‍ഹത്തിന് പര്‍ച്ചേയ്സ് ചെയ്യുന്നവര്‍ക്കെല്ലാം റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെ 10 നിസ്സാന്‍ സണ്ണി കാറുകളാണ് സമ്മാനമായി നല്‍കുന്നത്. രണ്ടാമത്തെ നറുക്കെടുപ്പ് മാര്‍ച്ച് 14ന് നടക്കും

Leave a Reply