ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ നറുക്കെടുപ്പില്‍ ആഢംബര കാ‍ർ സ്വന്തമാക്കി മലയാളി

ദുബായ് : ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ നറുക്കെടുപ്പില്‍ ആഢംബര കാ‍ർ സ്വന്തമാക്കി തൃശൂർ സ്വദേശി സിജോ ജോയ്. ജനുവരി 25 ന് നടന്ന നറുക്കെടുപ്പില്‍ 0820 കൂപ്പണിലാണ് സിജോയ്ക്ക് ഇന്‍ഫിനിറ്റി Qx80 യും 1,00,000 ദി‍ർഹവും സമ്മാനമായി ലഭിച്ചത്. സന്തോഷമുണ്ട്, ദുബായ് എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും സിജോ പ്രതികരിച്ചു.പെട്രോള്‍ പമ്പില്‍ നിന്നിരുന്നയാളാണ് ടിക്കെറ്റെടുക്കാന്‍ നിർബന്ധിച്ചതെന്നും സിജോ പറഞ്ഞു.

രണ്ടാം സമ്മാനമായ 10,000 ദിർഹം നേടിയത് അനില്‍ കുമാറാണ്. ഡിഎസ്എഫിന്‍റെ ആഢംബരകാറിന്‍റേതടക്കമുളള നറുക്കെടുപ്പില്‍ മലയാളികള്‍ അടക്കമുളള നിരവധിപേരാണ് സമ്മാനഹരാകുന്നത്. 27 ന് നടന്ന നറുക്കെടുപ്പിലും രണ്ടാം സമ്മാനമായ 10,000 ദിർഹം ലഭിച്ചത് ഇന്ത്യാക്കാരനായ മൊഹമ്മദ് റിജാസിനാണ്. 22 ന് നടന്ന അഞ്ചാം ആഴ്ചയിലെ സ്വർണ നറുക്കെടുപ്പിലെ ആറ് ഭാഗ്യശാലികളില്‍ രണ്ട് പേർ ഇന്ത്യാക്കാരാണ്. കൈ നിറയെ സമ്മാനങ്ങളും മോഹിപ്പിക്കുന്ന ഡിസ്കൗണ്ടുകളും നല്‍കിയ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ 27 മത് പതിപ്പിന് ജനുവരി 31 ന് തിരശീല വീഴും.

Leave a Reply