ഷമീർ ബാലുശ്ശേരിക്ക് കെ.എം.സി.സി യാത്ര അയപ്പ നൽകി


അല്‍കോബാര്‍ : പ്രവാസ ജിവിതമവസാനിപ്പിച്ചു നാട്ടിലേക്ക് തിരിക്കുന്ന ദഹറാന്‍ കെ.എം.സി.സി മുന്‍ സെക്രട്ടറിയും അല്‍കോബാര്‍ കേന്ദ്രകമ്മിറ്റി പ്രവര്‍ത്തക സമിതിയംഗംവുമായ ഷമീര്‍ ബാലുശ്ശേരിക്ക് ദഹറാന്‍ കെ.എം.സി.സി യാത്രയയപ്പ് നല്‍കി.ദഹറാനിലെ മതസാമൂഹിക ജീവ കാരുണ്യ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന കോഴിക്കോട് ഉണ്ണിക്കുളം എകരൂല്‍ സ്വദേശിയായ ഷമീര്‍ കെ.എം.സി.സി യുടെ ഹജ്ജ് സന്നദ്ധ സേവന രംഗത്തും സജീവമായിരുന്നു.ദഹറാന്‍ ഏരിയാ കമ്മിറ്റിയുടെ ഉപഹാരം സൈനുദ്ധീന്‍ തിരൂര്‍ സമ്മാനിച്ചു.

ശറഫുദ്ധീന്‍ വെട്ടം അധ്യക്ഷത വഹിച്ച യാത്രയയപ്പ് സംഗമം സൗദി കെ.എം.സി.സി ദേശീയ സെക്രട്ടേറിയേറ്റംഗം സുലൈമാന്‍ കൂലെരി ഉദ്ഘാടനം ചെയ്തു.അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് സിദ്ധീഖ് പാണ്ടികശാല മൊമണ്ടോ കൈമാറി,,സിറാജ് ആലുവ,നജീബ് ചീക്കിലോട്, ഒപി ഹബീബ് ബാലുശ്ശേരി, അബ്ദുന്നാസര്‍ ദാരിമി കമ്പില്‍, ഇക്ബാല്‍ ആനമങ്ങാട്,മുഹമ്മദ് പുതുക്കുടി,ജലീല്‍ വയനാട്,ഇബ്രാഹിം കാളമ്പ്ര,അഹമ്മദ് ചെങ്ങളായ്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു,ജനറല്‍ സെക്രട്ടറി ലുബൈദ് ഒളവണ്ണ സ്വാഗതവും അനീസ്‌ ബാബു മുണ്ടുപറമ്പ് നന്ദിയും പറഞ്ഞു.

സിറാജ് ആലുവ
മാധ്യമ വിഭാഗം
കെ.എംസി.സി
0540893408

Leave a Reply