ഗ്ലോബല്‍ അച്ചീവേഴ്സ് പുരസ്കാരം നേടി ആഡ് ആന്‍റ് എം ഇന്‍റർനാഷണല്‍

ദുബായ് : ദുബായ് ടീകോം ആസ്ഥാനമായി പ്രവർത്തിക്കുന്ന പരസ്യ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയായ ആഡ് ആന്‍റ് എം ഇന്‍റർനാഷണലിന് ഗ്ലോബല്‍ അച്ചീവേഴ്സ് പുരസ്കാരം നേടി.ബിസിനസ് രംഗത്തും സാമൂഹികരംഗത്തും വിദേശ രാജ്യങ്ങളിൽ വിജയം കൈവരിക്കുന്ന ഇന്ത്യൻ വ്യക്തികളെയും കമ്പനികളെയും ആദരിക്കുന്നതിനായി ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ അച്ചീവേഴ്സ് ഫോറവും അച്ചീവേഴ്സ് വേൾഡ്​ മാഗസിനും ചേർന്ന്​ നൽകുന്ന ‘ഗ്ലോബൽ അച്ചീവേഴ്​സ്​ അവാർഡ്​ 2021′ ആണ് ലഭിച്ചിരിക്കുന്നത്.’അച്ചീവേഴ്സ് വേൾഡ്​’ മാഗസിന്‍റെ ഡിസംബർ-ജനുവരി ലക്കത്തിലാണ് ഗ്ലോബൽ അച്ചീവേഴ്സ് വിഭാഗത്തിൽ ആഡ് ആൻഡ്​​ എം ഇൻ‍റർനാഷനലും മാനേജിങ് ഡയറക്ടർ റഷീദ് മട്ടന്നൂരും ഇടംപിടിച്ചത്. അവാർഡ്​ നേട്ടം ഏറെ പ്രോത്സാഹനം നൽകുന്നതാണെന്ന്​ റഷീദ് മട്ടന്നൂർ പറഞ്ഞു.

തങ്ങളെ വിശ്വസിച്ച് വർഷങ്ങളായി കൂടെ നിൽക്കുന്ന ഇടപാടുകാരുടെ സംതൃപ്തിക്കായി പരമാവധി പ്രയത്നമാണ് സഹപ്രവർത്തകർ നടത്തുന്നത്. ഈ അവാർഡ്,​ ടീം അംഗങ്ങളുടെ പരിശ്രമത്തിന്‍റെയും പ്രതിബദ്ധതയുടെയും ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply