തിങ്കളായച്ച ഫോണുകൾ ഹാജറാക്കണമെന്ന് ദിലീപ്പിനോട് ഹൈകോടതി

നടിയെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട ഗൂഡലോചന കേസിൽ ഫോണുകൾ ഹാജറാക്കണമെന്ന് നടൻ ദിലീപ്പിനോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ച 10:15 ൻ മുൻപ് ഫോണുകൾ ഹൈകോടതി രജിസ്ട്രാർ ജനറലിനു കൈമാറണമെന്ന് കോടതി ഉത്തരവിട്ടു. മുബൈയിലെ ലാബിൽ നിന്ന് ഫോണുകൾ എത്തിക്കാൻ ചൊവ്വാഴ്ച വരെ സമയം വേണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

തിങ്കളാഴ്ച തന്നെ ഹാജരാക്കണമെന്നും ഉത്തരവ് അനുസരിച്ചില്ലെങ്കിൽ അറസ്റ്റിൽ നിന്നുള്ള സംരക്ഷണം പിൻവലിക്കുമെന്നും കോടതി വ്യക്തമാക്കി. പ്രതികളെല്ലാം ഒരേ സമയം ഫോണുകൾ മാറ്റിയത് ഗൂഡലോചനക്ക് തെളിവാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പരിശോധനക്കായി എല്ലാ ഫോണുകളും കൈമാറാൻ സാധിക്കില്ലെന്നാണ് ദിലീപിന്റെ നിലപാട്.

കൈവശമില്ലാത്ത ഫോണുകൾ എങ്ങനെ ഹാജരാക്കുമെന്ന് അഭിഭാഷകർ ചോദിച്ചു. കേരളത്തിലെ ഫോറെൻസിക് ലാബിൽ ഫോണുകൾ പരിശോതിക്കരുതെന്ന് ദിലീപ് അറിയിച്ചു.

Leave a Reply