തായ്‌ലൻഡ്മായുള്ള ബന്ധം പുനർസ്ഥാപിച്ഛ് സൗദി : നീല രത്നകല്ല് ഇന്നും ദുരൂഹം

  1989ലെ രാഷ്ട്രീയ അഴിമതിയെ തുടർന്ന് രാജ്യങ്ങൾ തമ്മിലുണ്ടായ കൂടിക്കാഴ്ചയെ അടയാളപ്പെടുത്തിയ തായി പ്രധാന മന്ത്രി പ്രയുത് ചാൻ ഓച്ഛയുടെ ഓദ്യോധിക സന്ദർശന വേളയിൽ ആണ് ഈ ഒത്തുതീർപ്പ് ഉണ്ടായത്. ദുരൂഹമായ കൊലപാതങ്ങളിലേക്ക് നയിച്ച മോഷണത്തിന്റെ പേരിൽ സൗദി അറേബ്യ തായിലാണ്ടുമായുള്ള ബന്ധം വിച്ഛേദിക്കുക യായിരുന്നു. ഇതിനെ ബ്ലൂ ഡയമണ്ട് അഫയേഴ്സ് എന്ന പേരിൽ അറിയപ്പെടുകയും ചെയ്യുന്നു

  തായ്‌ലൻഡ് മായുള്ള പൂർണ്ണ നയതന്ത്ര ബന്ധം പുനസ്ഥാപിക്കാൻ സൗദി ചൊവ്വാഴ്ച ഉത്തരവിടുകയും വ്യാപാര അംബാസിഡർമാർക്ക് രാജ്യങ്ങൾ സമ്മതം നൽകുകയും ചെയ്തു. സൗദിയും തായ്‌ലൻഡ് മോഷ്ടിച്ച ആഭരണങ്ങളും കൊലപാതകങ്ങളും ഉൾപ്പെട്ട തർക്കം 30 വർഷം നീണ്ടുനിന്നു. സൗദി രാജകുമാരന് വേണ്ടി ജോലി ചെയ്തിരുന്ന ഒരു തായി കാവൽക്കാരൻ 20 മില്യൺ ഡോളർ വിലമതിക്കുന്ന രത്നങ്ങളും ആഭരണങ്ങളും അമൂല്യമായ 50 ക്യാരറ്റ് നീല വജ്രവും ആയിരുന്നു രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ തകർത്തത്.

  ഇതോടെ ലക്ഷക്കണക്കിന് തായി തൊഴിലാളികൾക്ക് വിസ നൽകുന്നതും പുതുക്കുന്നതും സൗദി നിർത്തലാക്കി. മക്കയിലേക്കുള്ള വാർഷിക ഹജ്ജ് തീർഥാടനം പ്രതീക്ഷിക്കുന്ന ആയിരക്കണക്കിന് താഴെ മുസ്ലിങ്ങക്കുള്ള പെർമിറ്റുകൾ താൽക്കാലികമായി നിർത്തിവച്ചു. തായ്‌ലാൻഡിൽ നിന്നുള്ളവരിൽ ഭൂരിപക്ഷം പേർക്കും സ്വന്തം രാജ്യത്തേക്ക് മടങ്ങേണ്ടിവന്നു. മാത്രമല്ല സ്വന്തം പൗരൻമാർക്ക് സൗദി ഒരു മുന്നറിയിപ്പും പുറപ്പെടുവിച്ചു, തായ്‌ലാൻഡ്ലേക്ക് പോകരുതെന്ന്.

  വിലപിടിപ്പുള്ള വസ്തുക്കൾ തിരിച്ചു നൽകാൻ ശ്രമിച്ച മൂന്ന് സൗദി നയതന്ത്രജ്ഞർ ബാങ്കോക്കിൽ വെടിയേറ്റ് മരിച്ചു. കാണാതായ ആഭരണങ്ങൾ കണ്ടെത്താനായി ശ്രമിച്ച സൗദി വ്യവസായിയും അപ്രത്യക്ഷനായി. കൊല്ലപ്പെട്ടതായി കണക്കാക്കി അല്ലാതെ അയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. കൊലപാതകങ്ങൾക്ക് ആരും ശിക്ഷിക്കപ്പെട്ട തുമില്ല.

  കേസ് ഒത്തുതീർപ്പാക്കി എന്ന് തായി പോലീസ് അവകാശപ്പെട്ടെങ്കിലും റിയാദിലേക്ക് തിരിച്ചയച്ച ആഭരണങ്ങൾ പലതും വ്യാജമായിരുന്നു. പഴങ്കഥയാക്കി തീർത്ത നീലവജ്രം ഇന്നും കണ്ടെത്തിയിട്ടില്ല.1989നും 1990നും ഇടയിൽ നടന്ന ദാരുണമായ സംഭവങ്ങളിൽ പ്രധാനമന്ത്രി ആത്മാർത്ഥമായി ഖേദം പ്രകടിപ്പിച്ചു.
  മുമ്പ് സർക്കാർ പോകാൻ വിസമ്മതിച്ച നയതന്ത്ര മേഖലയിലേക്ക് മുഹമ്മദ് രാജകുമാരൻ പ്രവേശിച്ചു

  Leave a Reply