ദുബായുടെ ഗതാഗതശീലം മാറ്റിയെഴുതിയ മെട്രോ, മാത്തർ അല്‍ തായർ

ദുബായ് : എമിറേറ്റിന്‍റെ ഗതാഗത ചരിത്രത്തില്‍ വലിയ ചുവടുവയ്പായിരുന്നു മെട്രോയെന്ന് ആർ.ടി.എ ഡയറക്ടർ ജനറലും എക്സിക്യൂട്ടിവ്​ ഡയറക്ടർ ബോർഡ്​ ചെയർമാനുമായ മാത്തർ അൽതായർ. ഏഴാമത് ദുബായ് ഇന്‍റർനാഷണല്‍ പ്രൊജക്ട് മാനേജ്മെന്‍റ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 11 വർഷത്തിനിടെ 100 കോടിയിലധികം സ്വകാര്യ വാഗനയാത്രകളെങ്കിലും ഒഴിവായിട്ടുണ്ടെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു. 2.6 ദശലക്ഷം ടണ്‍ കാർബണ്‍ ബഹിഗമനം ഒഴിവാക്കാന്‍ കഴിഞ്ഞു. ഇതുവഴി 115 ശതകോടിയുടെ ലാഭമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി കഴിഞ്ഞ കുറെ വർഷങ്ങളായി നിരവധി പദ്ധതികളാണ് ഗതാഗതമേഖലയില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്നത്. പ്രകൃതിയോട് ഇണങ്ങിയുളള ഗതാഗതമെന്നതാണ് ലക്ഷ്യം. ഇത്തരം വാഹനങ്ങളുടെ ഉപയോഗം 2020ൽ 30 ശതമാനമായിരുന്നെങ്കിൽ 2030ഓടെ 43 ശതമാനത്തിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്മാ‍ർട് കാർ റെന്‍റല്‍ സർവീസസ്, ബസ് ഓണ്‍ ഡിമാന്‍ഡ് സർവ്വീസ് ഉള്‍പ്പടെ സ്മാർട് സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഗതാഗത വികസനങ്ങള്‍ ഇനിയുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ദുബായിലെ പൊതുപാർക്കുകളിലും മ്യൂസിയങ്ങളിലുമുള്‍പ്പടെ 12,000 റീടെയ്ല്‍ ഔട്ട്ലെറ്റുകളില്‍ നോല്‍കാർഡ് വാങ്ങാനുളള സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദുബായ് ഇന്‍റർനാഷണല്‍ പ്രൊജക്ട് മാനേജ്മെന്‍റ് ഫോറത്തില്‍ പ്രധാനസെഷനില്‍ സംസാരിക്കുകയായിരുന്നു മാത്തർ അല്‍ തായർ.

Leave a Reply