ദുബായ് ഇന്‍റർനാഷണല്‍ പ്രോജക്ട് മാനേജ്‌മെന്‍റ് ഫോറത്തിന് പ്രൌഢ ഗംഭീര തുടക്കം

ദുബായ് : ഏഴാമത് ദുബായ് ഇന്‍റർനാഷണല്‍ പ്രോജക്ട് മാനേജ്‌മെന്‍റ് ഫോറത്തിന് പ്രൌഢ ഗംഭീര തുടക്കം. പ്രോജക്ട് മാനേജ്‌മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് “ഭാവിയിലേക്ക്” എന്ന പ്രമേയത്തിന് കീഴിലാണ് ഇന്‍റർനാഷണല്‍ പ്രോജക്ട് മാനേജ്‌മെന്‍റ് ഫോറം നടക്കുന്നത്. 2050 ഓടെ കാർബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുന്നതടക്കമുളള വിഷയങ്ങള്‍ ഫോറത്തില്‍ ചർച്ച ചെയ്യുന്നു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍റെ മാർഗനിർദ്ദേശത്തിലാണ് ഫോറം പുരോഗമിക്കുന്നത്. ഹംദാന്‍ എക്സ്പോയില്‍ നടക്കുന്ന ഫോറത്തില്‍ സന്ദർശനം നടത്തുകയും ചെയ്തു.

ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA) ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ)യും ഫോറത്തില്‍ പങ്കെടുക്കുന്നുണ്ട്. . പ്രോജക്ട് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് “ഭാവിയിലേക്ക്” എന്ന പ്രമേയത്തിന് കീഴിലാണ് പ്രമേയം നടക്കുന്നത്. ‘യുഎഇയിലെ മെഗാ പ്രോജക്ടുകൾ’ എന്ന പാനൽ ചർച്ചയിൽ ദേവയുടെ എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ പങ്കെടുത്തു

.എനർജി ആൻഡ് ഇൻഫ്രാസ്ട്രക്ചർ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്‌റൂയിയുടെ സാന്നിധ്യത്തിൽ, എഡിറ്റോറിയൽ ഡയറക്ടർ റിച്ചാർഡ് തോംസൺ അധ്യക്ഷത വഹിച്ചു.യു എ ഇ ശതാബ്ദി ആഘോഷിക്കാനിരിക്കുന്ന 2071, യു എ ഇ നെറ്റ് സീറോ ബൈ 2050 സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്, ദുബായ് നെറ്റ് സീറോ എമിഷൻ സ്ട്രാറ്റജി 2050 എന്നിവയുൾപ്പെടെയുള്ള ഫെഡറൽ, പ്രാദേശിക തന്ത്രങ്ങൾക്കും വിവേകപൂർണ്ണമായ നേതൃത്വത്തിന്‍റെ കാഴ്ചപ്പാടുകൾക്കും അനുസൃതമായാണ് ദേവ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വിവിധ വിഷയങ്ങളില്‍ ഫോറത്തില്‍ ചർച്ചകള്‍ നടക്കും.

Leave a Reply