ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ നറുക്കെടുപ്പ് ആഢംബര വാഹനം സ്വന്തമാക്കി മലയാളി

ദുബായ് : ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ ഇന്‍ഫിനിറ്റി നറുക്കെടുപ്പില്‍ ജേതാവായത് തൃശൂർക്കാരന്‍. ജനുവരി 25 ന് നടന്ന നറുക്കെടുപ്പിലാണ് സിജോ ജോയ്ക്ക് ഇന്‍ഫിനിറ്റി വാഹനം സമ്മാനമായി ലഭിച്ചത്. വ്യാഴാഴ്ച ഗ്ലോബല്‍ വില്ലേജില്‍ വച്ച് നടന്ന പരിപാടിയില്‍ സിജോയ്ക്ക് അധികൃതർ സമ്മാനം കൈമാറി.
ഏറെ സന്തോഷമുണ്ടെന്ന് സിജോ പ്രതികരിച്ചു. സ്വകാര്യമേഖലയില്‍ കണ്‍സള്‍ട്ടന്‍റായി ജോലി ചെയ്യുകയാണ് സിജോ.
കുടുംബവും സന്തോഷത്തിലാണ്. പ്രതീക്ഷിച്ചിരുന്നില്ല സമ്മാനം ലഭിക്കുമെന്ന്, എന്നാല്‍ ദുബായ് എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും സിജോ പറഞ്ഞു.
ജനുവരി 25 ന് നടന്ന നറുക്കെടുപ്പിലാണ് 1 ലക്ഷം ദിർഹവും ഇന്‍ഫിനിറ്റി ക്യൂ 80 യും സമ്മാനമായി ലഭിച്ചത്. രണ്ടാം സമ്മാനമായ 10,000 ദിർഹം ലഭിച്ചതും ഇന്ത്യാക്കാരനാണ്. വിവിധ നറുക്കെടുപ്പില്‍ വിജയികളായവർക്കും ചടങ്ങില്‍ സമ്മാനം നല്‍കി.

Leave a Reply