നമുക്ക് വേണ്ടി ആയിരക്കണക്കിന് ആളുകള്‍ രക്തസാക്ഷികളായി റിപ്പബ്ലിക്ക് നേടിയ ഒരു സുദിനത്തിലാണ് നാമിന്ന്. കോവിഡ് കാരണം അടഞ്ഞുകിടക്കുന്ന സ്കൂളുകളിൽ വിദ്യാർത്ഥികളുടെ അഭാവത്തിലാണെങ്കിലും രാജ്യത്തിന്റെ പതാക ഉയർത്തി അഭിമാനത്തോടെ രാഷ്ട്രത്തിൻറെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ചേർന്നു. ഇന്ത്യയുടെ മുഖം നിലനിര്‍ത്തി സൌഹൃദത്തോടെയും സ്നേഹത്തോടെയും നാമെല്ലാം സാഹോദരി-സഹോദരന്മാരാണെന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ജീവിക്കേണ്ട കാലം. നമുക്ക് വേണ്ടി ജീവത്യാഗം ചെയ്ത് മണ്മറഞ്ഞ് പോയവരെ കുറിച്ച് ഓര്‍മ്മിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചെങ്കിലും പരസ്പരം തമ്മില്‍ തല്ലി രാജ്യത്തെ നശിപ്പിക്കാതെ നുഴഞ്ഞ് കയറുന്ന അയല്‍രാജ്യങ്ങളിലെ ശത്രുക്കളെ ഒന്നിച്ച് നേരിട്ട് ഈയൊരു രാജ്യത്തിന്റെ മഹത്വം കാത്ത് സൂക്ഷിക്കാന്‍ നമുക്കോരോരുത്തര്‍ക്കും സാധിക്കട്ടെ…..
എല്ലാവർക്കും ഹൃദ്യമായ റിപബ്ലിക് ദിനാശംസകൾ
സിദീഖ് പുറായിൽ (ചെയർമാൻ എബിൾ ഗ്രൂപ്പ് )