നാരായണക്കുറുപ്പ്: കവിതയിലെ ധർമ്മത്തിന്റെയും നീതിബോധത്തിയെും കാവലാൾ

എഴുത്തിലൂടെ സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കാൻ ശ്രമിച്ച സാഹിത്യകാരനാണ് പി.നാരായണക്കുറുപ്പ് (P Narayana Kurup). പാരമ്പര്യവും ആധുനികതയും സമന്വയിക്കുന്നഅദ്ദേഹത്തിന്റെ കവിതകളിൽ ജീവിതത്തിന്റെ സങ്കീർണതകൾ അപ്പാടെ ഉൾക്കൊള്ളുന്നുണ്ട്. 1934 ല്‍ ഹരിപ്പാട്ട് ജനിച്ച അദ്ദേഹം ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദം നേടി. അധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങി. കേന്ദ്ര സെക്രട്ടറിയേറ്റിലും വാര്‍ത്താവിനിമയവകുപ്പിലും കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലും സേവനമനുഷ്ഠിച്ചു. ഭോപ്പാലിലെ ഭാരത് ഭവന്‍, സോപാനം നാടകക്കളരി, കേരളകലാമണ്ഡലം എന്നിവയുടെ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

ഓടക്കുഴല്‍പുരസ്‌കാരം, കേരള സാഹിത്യഅക്കാദമി അവാര്‍ഡ്, സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം, ജന്മാഷ്ടമി പുരസ്‌കാരം, ഉള്ളൂര്‍ അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ നേടി. കാവ്യസമാഹാരങ്ങളും നിരൂപണ ഗ്രന്ഥങ്ങളും അടക്കം ഒട്ടേറെ കൃതികൾ രചിച്ചു.

സാഹിത്യരംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തെ രാജ്യം പത്മശ്രീ നൽകി ആദരിക്കുന്നത്. നിശാഗന്ധി, അസ്‌ത്രമാല്യം, ഹംസധ്വനി, അപൂർണതയുടെ സൗന്ദര്യം, നാറാണത്തു കവിത, കുറുംകവിത എന്നിവ ഉൾപ്പടെ നിരവധി കവിതാസമാഹാരങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. കൂടാതെ കവിയും കവിതയും രണ്ടു ഭാഗങ്ങളിൽ, വൃത്തപഠനം, കാവ്യബിംബം, ഭാഷാവൃത്തപഠനം, തനതുകവിത എന്നിങ്ങനെ നിരൂപണങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

1986ലും 1990ലും കേരള സാഹിത്യ അക്കാദമി പുരസ്ക്കാരവും 1991ൽ ഓടക്കുഴൽ പുരസ്ക്കാരവും 2014ലെ വള്ളത്തോൾ പുരസ്ക്കാരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്

Leave a Reply