അ​ട​വും ചു​വ​ടും തെ​റ്റാ​ത്ത ഉണ്ണിഗുരുക്കൾക്ക് രാജ്യത്തിന്റെ പ​ത്മ​ശ്രീ ആ​ദ​രം

91ാം വ​യ​സ്സി​ലും അ​ട​വും ചു​വ​ടും തെ​റ്റാ​ത്ത ക​ള​രി ഗു​രു​ക്ക​ളെ തേ​ടി​യെ​ത്തി​യ​ത് രാ​ജ്യ​ത്തി​ന്റെ പ​ത്മ​ശ്രീ ആ​ദ​രം. കേ​ര​ള​ത്തി​ന്റെ ത​ന​തു ആ​യോ​ധ​ന ക​ല​യാ​യ ക​ള​രി​പ്പ​യ​റ്റി​ൽ നി​ര​വ​ധി ശി​ഷ്യ​ഗ​ണ​ങ്ങ​ളു​ള്ള ചാ​വ​ക്കാ​ടി​ന്റെ ഉ​ണ്ണി​ഗു​രു​ക്ക​ൾ​ക്കാ​ണ്​ (ശ​ങ്ക​ര​നാ​രാ​യ​ണ മേ​നോ​ൻ) പ​ത്മ​ശ്രീ ല​ഭി​ച്ച​ത്. ചാ​വ​ക്കാ​ട് വ​ല്ല​ഭ​ട്ട ക​ള​രി സം​ഘ​ത്തി​ന്റെ ക​ള​രി​യാ​ശാ​നും ഗു​രു​വു​മാ​ണ്.

നൂറ്റാണ്ടുകളായി കൈമാറി വരുന്ന വല്ലഭട്ട സമ്പ്രദായവും പൂർവികരായ ഗുരുവന്ധ്യരുടെ ഗുരുത്വവും പാരമ്പര്യവും നിലനിർത്തികൊണ്ട് കളരിപ്പയറ്റ് പരിശീലനവും മർമ്മ ചികിത്സയും നടത്തി പ്രശസ്‌തമായ സ്ഥാപനം ഇന്നും മികവോടെ പ്രവർത്തിച്ചു വരുന്നു.
കേരളത്തിൻ്റെ തനതു ആയോധന കലയായ കളരിപ്പയറ്റിൽ നിരവധി ശിഷ്യഗണങ്ങൾക്കുടമയാണ് ഇദ്ദേഹം.
കേരള കളരിപ്പയറ്റ് അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഈ കളരി സംഘം സംസ്ഥാന തലത്തിൽ പല പുരസ്കാരങ്ങളും കരസ്ഥമാക്കി. കളരിപ്പയറ്റിൻ്റെ ഉന്നമനത്തിനും വളർച്ചക്കും നിസ്തുല സേവനമനുഷ്ഠിച്ച ഇദ്ദേഹത്തിന് നിരവധി അംഗീകാരങ്ങളും മുമ്പേ ലഭിച്ചു. തൃശൂർ ജില്ലാ ആയോധനകല പരിശീലന കേന്ദ്രം കൂടിയാണ് ഈ കളരി.

2019ലെ ​കേ​ര​ള ഫോ​ക്‌​ലോ​ർ അ​ക്കാ​ദ​മി ഗു​രു​പൂ​ജ അ​വാ​ർ​ഡും ഉ​ണ്ണി ഗു​രു​ക്ക​ൾ​ക്കാ​യി​രു​ന്നു. മ​ല​പ്പു​റം തി​രൂ​രി​ന​ടു​ത്ത്​ നി​റ​മ​രു​തൂ​രി​ൽ ക​ള​രി​പ്പ​യ​റ്റ്​ വി​ദ​ഗ്​​ധ​രു​ടെ കു​ടും​ബ​മാ​യ മു​ട​വ​ങ്ങാ​ട്ട് ത​റ​വാ​ട്ടി​ലെ ശ​ങ്കു​ണ്ണി പ​ണി​ക്ക​രു​ടെ​യും ചു​ണ്ട​യി​ൽ ക​ല്യാ​ണി​ക്കു​ട്ടി​യ​മ്മ​യു​ടെ​യും മൂ​ന്നാ​മ​ത്തെ പു​ത്ര​നാ​യി 1929ലാ​ണ്​ ജ​ന​നം. ഏ​ഴാം വ​യ​സ്സ്​ മു​ത​ൽ ക​ള​രി​പ്പ​യ​റ്റ് പ​രി​ശീ​ല​നം തു​ട​ങ്ങി. മു​ട​വ​ങ്ങാ​ട്ട് ഗൃ​ഹ​ത്തി​ലെ വ​ല്ല​ഭ​ട്ട ക​ള​രി​യി​ലും സ്വ​ഗൃ​ഹ​ത്തി​ലെ ക​ള​രി​യി​ലു​മാ​യി​രു​ന്നു പ​രി​ശീ​ല​നം. 14ാം വ​യ​സ്സി​ൽ മു​ട​വ​ങ്ങാ​ട്ട് ക​ള​രി​യി​ൽ​വെ​ച്ച് അ​ര​ങ്ങേ​റ്റം കു​റി​ച്ചു. ഇ​പ്പോ​ഴും ചാ​വ​ക്കാ​ട് വ​ല്ല​ഭ​ട്ട ക​ള​രി​യി​ൽ ഗു​രു​ക്ക​ളു​ടെ നി​റ സാ​ന്നി​ധ്യ​ത്തോ​ടെ ക​ള​രി​പ്പ​യ​റ്റി​ന്റെ ഈ​ര​ടി​ക​ൾ പു​തു ത​ല​മു​റ​ക്ക് പ​ക​ർ​ന്നു​ന​ൽ​കു​ന്നു.കളരി പരിശീലനം നൽകുകയും അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ, ബെൽജിയം, ഹോളണ്ട്, ഇറ്റലി, ജർമ്മനി, റഷ്യ, ചൈന, സിംഗപ്പൂർ, യുഎഇ എന്നിവിടങ്ങളിൽ പ്രദർശനങ്ങൾ നടത്തുകയും ചെയ്തു.

Leave a Reply