ഇന്ത്യന്‍ റിപ്ലബ്ലിക് ദിനത്തില്‍ സ്വാദിന്‍റെ ആഘോഷമൊരുക്കി മുംബൈ സ്പൈസ് റെസ്റ്ററന്‍റ് ദുബായില്‍ പ്രവർത്തനം ആരംഭിച്ചു

ദുബായ് : ഇന്ത്യന്‍ റിപ്ലബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഒരു മാസം നീളുന്ന ബിരിയാണി ആന്‍റ് ചാറ്റ് ഫെസ്റ്റിവലൊരുക്കി മുബൈ സ്പൈസസ് തങ്ങളുടെ യുഎഇയിലെ ആദ്യ റസ്റ്ററന്‍റിന് തുടക്കം കുറിച്ചു. കരാമ ദോഹ സ്ട്രീറ്റ് ഔട്ട് ലെറ്റിലാണ് ഒരുമാസം നീളുന്ന ബിരിയാണി ആന്‍റ് ചാറ്റ് ഫെസ്റ്റിവല്‍ ഒരുക്കിയിട്ടുളളത്. ഇന്ത്യയുടെ വൈവിധ്യങ്ങള്‍ അനുസ്മരിപ്പിക്കുന്ന സ്ട്രീറ്റ് ഫുഡില്‍ പ്രമുഖരായ മുംബൈ സ്‌പൈസസ് റെസ്‌റ്റോറന്റ്.
കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള പ്രദേശങ്ങളിലെ ഭക്ഷണ വൈവിധ്യം ഒരുക്കുന്നു. ബ്രോണെറ്റ് ഗ്രൂപ്പുമായി ചേർന്നാണ് ദുബായില്‍ പ്രവർത്തനം ആരംഭിക്കുന്നത്. ദുബായില്‍ മാത്രമല്ല വരുന്ന രണ്ട് വർഷത്തിനുളളില്‍ വിവിധ എമിറേറ്റുകളിലായി 2 ബ്രാഞ്ചുകളും 5 വർഷത്തിനുളളില്‍ 12 ബ്രാഞ്ചുകളും തുടങ്ങാനാണ് പദ്ധതി. ബഹ്റിനിലും ഖത്തറിലും ഒന്നിലധികം ഔട്ട് ലെറ്റ്ലുകളിലൂടെ ഇന്ത്യന്‍ സ്ട്രീറ്റ് ഭക്ഷണങ്ങളുടെ രുചി വൈവിധ്യം ഉപഭോക്താക്കള്‍ക്ക് നല്‍കി സ്ത്യുത്യർഹമായ സേവനം നല്‍കുന്നു മുംബൈ സ്പൈസസ്.
”73ാം ഇന്ത്യന്‍ റിപബ്ലിക് ദിന തലേന്ന് യുഎഇയില്‍ ഔപചാരികമായി പ്രാരംഭം കുറിക്കാനായതില്‍ സന്തോഷമുണ്ട്. കരാമയിലേക്കെത്തി സ്വാദിഷ്ഠമായ ഇന്ത്യന്‍ സ്ട്രീറ്റ് ഫുഡ്‌സ് ആസ്വദിക്കാന്‍ സൗകര്യപ്പെടുന്ന വിധത്തിലാണ് ഇവിടത്തെ താമസക്കാര്‍ക്കായി ഈ ഔട്‌ലെറ്റ് തുറന്നിരിക്കുന്നത്. യുഎഇയ്ക്കും പ്രിയപ്പെട്ട ഭക്ഷണ ഇടമായി മുംബൈ സ്‌പൈസസ് മാറുമെന്നാണ് പ്രതീക്ഷയെന്ന് സ്ഥാപകന്‍ അബ്ദുല്‍ റഷീദ് പുതുശ്ശേരി പറഞ്ഞു.

”ഇന്ത്യയുടെ വൈവിധ്യ സ്വാദിന്‍റെ സംസ്‌കാരങ്ങള്‍ ഇവിടെ ലഭ്യമാകും. കൂടാതെ, ഇന്ത്യയിലുടനീളമുള്ള 10ലധികം ബിരിയാണികളും എണ്ണമറ്റ ഇനം ചാറ്റ് വിഭവങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു മെനുവുമുണ്ട്. ഏതൊരു അപരിചിതനുംവീട്ടിലിരിക്കുന്ന അനുഭവം സമ്മാനിച്ച്, മുംബൈ തെരുവീഥികളിലൂടെ
കൊണ്ടുപോകാന്‍ എല്ലാ രുചികളും ശ്രദ്ധാപൂര്‍വം ഇവിടെ തയാറാക്കിയിരിക്കുന്നു. ഭക്ഷ്യ പ്രേമികള്‍ക്ക് യഥാര്‍ത്ഥ മുംബൈ അനുഭവം എത്തിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ അതിയായി ഇഷ്ടപ്പെടുന്നവര്‍ക്കും ഇന്ത്യക്കാര്‍ക്കുമായി ഒരു മാസം നീളുന്ന ഏറെ രുചികരമായ ‘ബിരിയാണി & ചാറ്റ്’ മേള നാളെ മുതല്‍ ആരംഭിക്കുകയാണ്. ബിരിയാണി, ചാട്ട് പ്രേമികള്‍ക്ക് ഒരു മാസത്തേക്ക് ഞങ്ങളുടെ വിദഗ്ധരായ പാചകര്‍ തയാറാക്കിയ വിഭവങ്ങള്‍ ആസ്വദിക്കാമെന്ന് മുംബൈ സ്‌പൈസസ് ഗ്‌ളോബല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ഷെഫ് ഹരബിലഷാ പാനിഗ്രഹി ഗോബിന്ദ് ചന്ദ്ര പാനിഗ്രഹി പറഞ്ഞു.
ഇന്ത്യന്‍ ഭക്ഷ്യ വിഭവങ്ങള്‍ അത്യധികം ഇഷ്ടപ്പെടുന്ന വ്യത്യസ്ത രാഷ്ട്രങ്ങളിലുള്ളവരുടെ ആഗോള ഹബ്ബായ ദുബായില്‍ ഇന്ത്യന്‍ റിപ്പബ്‌ളിക് ദിനം ആഘോഷിക്കാനുള്ള ശരിയായ വിഭവങ്ങളാണ് ചാട്ടും ബിരിയാണിയും. ഇന്ത്യന്‍ സ്ട്രീറ്റ് ഭക്ഷണങ്ങളുടെ വൈവിധ്യം അവര്‍ക്ക് ഏറ്റവും ആധികാരികമായി നല്‍കാനാണ് ഞങ്ങളുടെ ശ്രമം,” മുംബൈ സ്‌പൈസസ് മാനേജിംഗ് ഡയറക്ടര്‍ ഷാദ് ഹാരിസ് അഭിപ്രായപ്പെട്ടു.

‘മുംബൈ തെരുവുകളില്‍ കാഷ്വല്‍ ഭക്ഷണം കഴിക്കുന്നതിന്‍റെ അനുഭവം ഈ റെസ്റ്റോറന്‍റ് നല്‍കുമെന്ന് മുംബൈ സ്‌പൈസസ് ഡയറക്ടര്‍ സഹീര്‍ കെ.പി പറഞ്ഞു.

ഫെബ്രുവരി 25 വരെ ബിരിയാണി ആന്‍റ് ചാറ്റ് ഫെസ്റ്റിവൽ മെനുവിൽ 50 ശതമാനം വിലക്കിഴിവ് ഉപഭോക്താക്കൾക്ക് ലഭ്യമാണ്.

Leave a Reply