കോവിഡ് ഭീതിയിൽ മുംബൈ : മൃതദേഹങ്ങൾ ദഹിപ്പിച്ച് മുസ്ലിം പ്രവർത്തകർ

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ വൈറസ് ഭീതിയാൽ മുസ്ലിം സംഘം ഹിന്ദുക്കളെ ദഹിപ്പിക്കുന്നു. വൈറസ് ഭീതിയിൽ ജനങ്ങൾ അകപ്പെട്ടതിനാലാണ് ഈ സാഹചര്യം നിലനിൽക്കുന്നത്. കൊറോണ ബാധിച്ച് മരിച്ച ഹിന്ദുക്കളെ ദാഹിപ്പിക്കാൻ കുടുംബാംഗങ്ങൾ മുതിരാത്തതിനാലാണ് ഇക്ബാൽ മാമദാനി അടങ്ങുന്ന മുസ്ലീം സംഘം ഈ സഹായത്തിന് ഇറങ്ങിയത്.

‘കോവിഡ്-19 രോഗികളുടെ എല്ലാം മൃതദേഹങ്ങളും മതം നോക്കാതെ അടുത്തുള്ള ശ്മശാനത്തിൽ സംസ്‌കരിക്കണം’. എന്ന് ഒരു പ്രാദേശിക പൗരസമിതി പറഞ്ഞതിന് ശേഷമാണ് മാർച്ച് അവസനത്തോടെ ഈ മുസ്ലീം സംഘം രൂപീകരിച്ചത്. അതിന് ശേഷം നഗരത്തിലെ ബഡാ കബർസ്ഥാനിലെ അംഗങ്ങൾ തങ്ങളുടെ സേവനങ്ങൾ മറ്റു സമൂഹങ്ങളിലേക്കും വ്യാപിപ്പിച്ചതായി മാമദാനി പറഞ്ഞു. ഇതുവരെ 450 മുസ്ലിം മൃതദേഹങ്ങളും 250 ഹിന്ദു മൃതദേഹങ്ങളും സംഘം സംസ്‌കരിച്ചു.

Leave a Reply