സർക്കാർ സ്‌കൂളിൽ മുസ്ലിം വിദ്യാർത്ഥികൾ നമസ്‌കരിച്ചു: പ്രതിഷേധിച്ച് ഹിന്ദു സംഘടനകൾ

കർണാടകയിലെ സർക്കാർ സ്‌കൂളിൽ മുസ്ലീം വിദ്യാർത്ഥികളെ സ്‌കൂൾ വളപ്പിൽ നമസ്‌കരിക്കാൻ അനുവദിച്ചതിൽ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ. മുളബാഗിലുവിലെ ബാലെചെങ്കപ്പ സർക്കാർ സ്‌കൂളിലാണ് സംഭവം. എന്നാൽ വിദ്യാർത്ഥികൾക്ക് ഇത്തരമൊരു അനുമതി നൽകിയിട്ടില്ലെന്ന് സ്കൂൾ പ്രിൻസിപ്പൽ ഉമാദേവി പറഞ്ഞു.

വെള്ളിയാഴ്ചകളിൽ ഒഴിഞ്ഞുകിടക്കുന്ന ഒരു ക്ലാസ് മുറിയിൽ നിസ്കരിക്കാനാണ് ഹെഡ്മിസ്ട്രസ് അനുമതി നൽകിയിരുന്നത്. നമസ്കരിക്കാനായി വിദ്യാർത്ഥികൾ പുറത്തുപോകുന്നത് തടയാനായിരുന്നു ഇത്. ഇതനുസരിച്ച് വിദ്യാർത്ഥികൾ എല്ലാ വെള്ളിയാഴ്ചകളിലും നമസ്കരിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നമസ്കാരത്തെപ്പറ്റി അറിഞ്ഞ ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. സ്കൂളിൽ മതം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു ആരോപണം.

രണ്ട് മാസങ്ങൾക്കു മുൻപാണ് സ്കൂൾ തുറന്നത്. അന്ന് മുതൽ ഹെഡ്മിസ്ട്രസിൻ്റെ അനുമതിയോടെ തങ്ങൾ നമസ്കരിക്കാറുണ്ടെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. എന്നാൽ, തനിക്ക് ഇതേപ്പറ്റി ഒന്നും അറിയില്ലെന്ന് പ്രിൻസിപ്പൽ ഉമാദേവി പറഞ്ഞു. വിദ്യാർത്ഥികൾ സ്വയേഷ്ടപ്രകാരമാണ് നമസ്കരിച്ചതെന്നും ഹെഡ്മിസ്ട്രസ് വ്യക്തമാക്കി.

Leave a Reply