കെ റെയിൽ വിരുദ്ധ ജനകീയ പ്രതിഷേധങ്ങളെ അടിച്ചൊതുക്കുന്നത് പ്രതിഷേധാർഹം: കിഴക്കൻ പ്രവിശ്യാ കെഎംസിസി

ദമ്മാം:ജനവിശ്വാസം ആർജ്ജിക്കാതെ കേരളത്തിന് സാമ്പത്തീക പാരിസ്ഥിതിക ബാധ്യത വരുത്തുന്നനിഗൂഢ വികസന പദ്ധതി കളുമായി സർക്കാര് മുന്നോട്ട് പോകുമ്പോൾ കെ റെയിൽ വിരുദ്ധ ജനകീയ പ്രതിഷേധങ്ങളെ അടിച്ചൊതുക്കുന്നത് പ്രതിഷേധാർഹമാണെന്ന് കിഴക്കൻ പ്രവിശ്യാ കെഎംസിസി പ്രവർത്തക സമിതി അഭിപ്രായപ്പെട്ടു.

പ്രളയവും മറ്റ് പരിസ്ഥിതി ആഘാത ങ്ങളും നേരിട്ട് വരുന്ന സമീപ കാലഘട്ടങ്ങളിൽ വികസന പദ്ധതി കളിൽ ജനകീയ ഐക്യം ഉണ്ടാകണമെന്നും ഇതിനായി പ്രതിപക്ഷ നേതാവ് ഉയർത്തിയ വിഷയങ്ങൾ ചർച്ച ചെയ്യണമെന്നും പ്രവിശ്യാ കെഎംസിസി ഭാരവാഹികൾ ആവശ്യപ്പെട്ടു.

പ്രസിഡണ്ട് മുഹമ്മദ് കുട്ടി കോഡൂർ അധ്യക്ഷത വഹിച്ച പ്രവർത്തക സമിതി യോഗം സൗദി കെഎംസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഖാദർ ചെങ്കള ഉദ്ഘാടനം ചെയ്തു. ദർശന ടിവി ഡെപ്യൂട്ടി സി ഇ ഒ ആയി ചുമതയേറ്റ കിഴക്കൻ പ്രവിശ്യാ കെഎംസിസി ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂരിനെ പ്രവർത്തക സമിതി ആദരിച്ചു.

2022 മാർച്ച് ആദ്യ വാരത്തോടെ വിവിധ സെൻട്രൽ പ്രവിശ്യാ കെഎംസിസി സംഘടന തെരഞ്ഞെടുപ്പുകൾ പൂർത്തിയാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.മാലിക് മക്ബൂൽ,അഷ്റഫ് ആളത്ത്,നാസർ അണ്ടോണ,അമീറലി കൊയിലാണ്ടി, മാമു നിസാർ,സിദ്ധീഖ് പാണ്ടികശാല,ഖാദർ മാസ്റ്റർ വാണിയമ്പലം,നൗഷാദ് തിരുവനന്തപുരം,സലീം അരീക്കാട്,റഹ്മാൻ കാരയാട്,സിറാജ് ആലുവ, ഷംസുദ്ദീൻ പള്ളിയാളി,ഉമർ ഓമശ്ശേരി,ഹുസൈൻ വേങ്ങര,ഖാദർ അണങ്കൂർ,ഷബീർ തേഞ്ഞിപ്പലം,മഹ്മൂദ് പൂക്കാട്,ഹബീബ് കണ്ണൂർ,അഫ്സൽ വടക്കേക്കാട്,സാദിഖ് കാദർ എറണാകുളം, ആഷിഖ് എസ് കൊല്ലം,സുധീർ പുനയം,നാസർ ചാലിയം ഖിറാഅത്ത് നടത്തി.ആലിക്കുട്ടി ഒളവട്ടൂർ സ്വാഗതവും ഹമീദ് വടകര നന്ദിയും പറഞ്ഞു

സിറാജ് ആലുവ

മാദ്ധ്യമ വിഭാഗം കിഴക്കൻ പ്രവിശ്യാകെഎംസിസി

Leave a Reply