മകള്‍ക്കായി കുഞ്ഞുനെക്ലേസ് വാങ്ങിച്ചു, ഡിഎസ് എഫ് നറുക്കെടുപ്പില്‍ ലുലു ജീവനക്കാരനെ തേടിയെത്തി 31 പവന്‍റെ സ്വർണനേട്ടം

ദുബായ് :ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ ഭാഗമായി നടന്ന സ്വ‍ർണ നറുക്കെടുപ്പില്‍ കാല്‍ക്കിലോ സ്വർണ ഭാഗ്യം തേടിയെത്തിയത് തൃശൂർക്കാരനെ. ജനുവരി ഏഴാം തിയതി മകള്‍ക്കായി കുഞ്ഞു സ്വർണ നെക്ലേസ് വാങ്ങിയപ്പോള്‍ കിട്ടിയ കൂപ്പണിലൂടെയാണ് മൈസലൂണിലെ ലുലു ജീവനക്കാരനായ അന്‍സാർ നറുക്കെടുപ്പിന്‍റെ ഭാഗമായത്. സമ്മാനം കിട്ടിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് അന്‍സാർ പ്രതികരിച്ചു.

കുടുംബവും സന്തോഷത്തിലാണ്. 15 വ‍ർഷമായി യുഎഇ പ്രവാസിയാണ് അന്‍സാർ. ജനുവരി 15 ന് നടന്ന നറുക്കെടുപ്പില്‍ 1025290 കൂപ്പണിലൂടെയാണ് 250 ഗ്രാം സ്വ‍ർണം അന്‍സാറിന് സ്വന്തമായത്. ചൊവ്വാഴ്ച ഗ്ലോബല്‍ വില്ലേജില്‍ വച്ച് നടന്ന ചടങ്ങില്‍ അന്‍സാറിനും മറ്റ് വിജയികള്‍ക്കും ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ അധികൃതർ സമ്മാനങ്ങള്‍ കൈമാറി.

Leave a Reply