മുലായം സിങ് യാദവിന്റെ മരുമകള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: മുലായം സിങ്ങിന്റെ മരുമകള്‍ അപര്‍ണ യാദവ് ബി.ജെ.പിയില്‍ ചേര്‍ന്നു. തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിയുള്ളപ്പോഴുള്ള നീക്കം സമാജ് വാദി പാര്‍ട്ടിക്ക് തിരിച്ചടിയായിരിക്കുകയാണ് നീക്കം.

എന്നാല്‍ നിരവധി നേതാക്കളുെട കൊഴിഞ്ഞു പോക്കിന് പിന്നാലെയുള്ള അപര്‍ണയുടെ വരവ് നേരിയ പ്രതീക്ഷയായിരിക്കുകയാണ് ബി.ജെ.പിക്ക്. അഖിലേഷ് യാദവിന്റെ ഇളയ സഹോദരന്‍ പ്രദീക് യാദവിന്റെ ഭാര്യയാണ് അപര്‍ണ. 2017ല്‍ മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു.

Leave a Reply