കോഴിക്കോട്: താമരശേരിയില്‍ നിര്‍മാണത്തിലിരുന്ന നോളജ് സിറ്റിയുടെ കെട്ടിടം തകര്‍ന്ന് വീണ് 15 തൊഴിലാളികള്‍ക്ക് പരുക്കേറ്റു. നിരവധി തൊഴിലാളികള്‍ തകര്‍ന്നു വീണ കെട്ടിടത്തിന് അടിയില്‍ കുടുങ്ങിയതായാണ് വിവരം. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്.
അപകടം നടക്കുമ്പോള്‍ 15 പേരായിരുന്നു സംഭവ സ്ഥലത്ത് ഉണ്ടായിരുന്നത്. കോണ്‍ക്രീറ്റിനായി തയ്യാറാക്കിയ തട്ടുള്‍പ്പടെ താഴേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍തന്നെ പുറത്ത് എടുത്ത് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.