കൊവിഡ് തീവ്രവ്യാപനം; സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യത; വ്യാഴാഴ്ച്ച യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച്ച കൊവിഡ് അവലോകന യോഗം ചേരും. സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങല്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കും. മന്ത്രിമാരുടെ ഓഫിസുകളില്‍ ഉള്‍പ്പെടെ കൊവിഡ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സെക്രട്ടറിയേറ്റില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് ഭാഗികമായി അടച്ചു.

ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. കിടത്തി ചികില്‍സ ആവശ്യമുള്ള കൊവിഡ് രോഗികളുടെ എണ്ണത്തിലും വര്‍ധന ഉണ്ടാകുന്നുണ്ട്. ചികില്‍സക്കായി കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ തുറക്കുന്നതും പരിഗണനയിലുണ്ട്.

Leave a Reply