ഭീമമായ വിമാന യാത്രാ നിരക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തിര ഇടപെടല്‍ അനിവാര്യം : ദാഹറാന്‍ കെ.എം.സി.സി.

അല്‍കോബാര്‍::ഗള്‍ഫ് യാത്രാ സെക്ടറില്‍ സൌദിയിലേക്കുള്ള വിമാന യാത്രാ നിരക്കിലുള്ള ഭീമമായ വര്‍ധന പരിഹരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് കെ.എംസി.സി ദഹറാന്‍ ഏരിയാ പൊതു സമ്മേളനം അഭിപ്രായപ്പെട്ടു.കോവിഡ് യാത്രാ പ്രതിസന്ധിയില്‍ ഏറെ കാലം നാട്ടില്‍ ചിലവഴിച്ച കുറഞ്ഞ വരുമാനക്കാരായ സാധാരണ പ്രവാസികള്‍ക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ വിമാന ടിക്കറ്റിന്‍റെ ഉയര്‍ന്ന നിരക്ക് താങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നും കേരളത്തിലേക്കുള്ള വിമാന ഷെഡ്യൂളുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കൂടി സര്‍ക്കാരുകള്‍ അടിയന്തിര പ്രാധാന്യത്തോടെ സമീപിക്കണമെന്നും കെ.എം.സി.സി ആവശ്യപ്പെട്ടു

പ്രസിഡണ്ട് സൈനുദ്ധീന്‍ തിരൂരിന്‍റെ അധ്യക്ഷതയില്‍ നടന്ന ദഹറാന്‍ ഏരിയാ പൊതു സമ്മേളനം അല്‍കോബാര്‍ കെഎംസിസി കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് സിദ്ധീഖ് പാണ്ടികശാല ഉദ്ഘാടനം ചെയ്തു.സൗദി കെ.എം.സി.സി നാഷണല്‍ സെക്രട്ടേറിയേറ്റംഗം സുലൈമാന്‍ കൂലെരി മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു.അബ്ദുല്‍ നാസര്‍ ദാരിമി ഉദ്ബോധന ഭാഷണം നടത്തി.കോഴിക്കോട് ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് ഒ.പി ഹബീബ് ബാലുശ്ശേരി,സിറാജ് ആലുവ,നജീബ് ചീക്കിലോട്, മുഹമ്മദ് പുതുക്കുടി, ഷമീര്‍ ബാലുശ്ശേരി,നാസര്‍ എം വി എന്നിവര്‍ .ആശംസകള്‍ നേര്‍ന്നു. ഷറഫുദ്ധീന്‍ വെട്ടം സ്വാഗതവും അനീസ്‌ ബാബു നന്ദിയും പറഞ്ഞു.ലുബൈദ് ഒളവണ്ണ ഖിറാഅത്ത് നടത്തി.

സൗദി കെ.എം.സി.സി ദേശീയ അംഗത്വ കാമ്പയിന്‍റെ ഭാഗമായി അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ ദഹറാനില്‍ നിന്നും അംഗത്വം സ്വീകരിച്ചവരടങ്ങിയ ജനറല്‍ കൌണ്‍സിലില്‍ നിന്നും പുതിയ ഭാരവാഹികളായി ഷറഫുദ്ധീന്‍ വെട്ടം (പ്രസിഡണ്ട്) സലിം വയനാട്,അഹമ്മദ് ചെങ്ങളായി,മുജീബ് കോട്ടക്കല്‍(വൈസ് പ്രസിഡണ്ട്മാര്‍) ലുബൈദ് ഒളവണ്ണ (ജനറല്‍ സെക്രട്ടറി) റിഫാദ് പെരുമണ്ണ,ജലീല്‍ വയനാട്,മുസ്തഫ കമ്പില്‍ (സെക്രട്ടറിമാര്‍) ട്രഷറര്‍ അനീസ്‌ ബാബു മുണ്ടുപറമ്പ് ഇബ്രാഹിം കാളമ്പ്ര,ഉമ്മര്‍ ചോലയില്‍ ഉപദേശക സമിതിയംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുത്തു.സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട്ഇക്ബാല്‍ ആനമങ്ങാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

സിറാജ് ആലുവ

ജനറല്‍ സെക്രട്ടറി

അല്‍കോബാര്‍ കെഎംസിസി കേന്ദ്ര കമ്മിറ്റി

966540893408

Leave a Reply