യു എ ഇ ഫ്രണ്ട്ഷിപ്പ് കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ് ഫെബ്രുവരിയില്‍ നടക്കും

ദുബായ് : യു എ ഇ മുൻ കായിക മന്ത്രി ഷെയ്ഖ് ഫൈസൽ ബിൻ ഖാലിദ് അൽ കാസിമി യുടെ രക്ഷകർതൃത്വത്തിൽ, ദുബായ് പോലീസ് സേഫ്റ്റി അമ്പസിഡർസ് കൗൺസിലുമായി സഹകരിച്ച്, അർബ സ്പോർട്സ് സർവീസസ് സംഘടിപ്പിക്കുന്ന യു എ ഇ ഫ്രണ്ട്ഷിപ് കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ് ഫെബ്രുവരി രണ്ട് മുതൽ നാല് വരെ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ ദുബായിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.യു എ ഇ യെ ലോകത്തിലെ ശ്രദ്ധേയമായ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുക എന്ന ഉദ്ദേശത്തോടെ, യു എ ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽമക്തും പ്രഖ്യാപിച്ച, ‘ലോകത്തിലെ ഏറ്റവും മനോഹരമായ വസന്തം’ എന്ന ക്യാപെയിനിലെ പിന്തുണക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്‍റ് സംഘടിപ്പിക്കുന്നത്.
ടൂർണമെന്‍റിനോട് അനുബന്ധിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച സേവനം കാഴ്ചവെച്ച വിവിധ സർക്കാർ വകുപ്പുകളെയും സ്ഥാപനങ്ങളെയും സാമൂഹിക സേവന സംഘടനകളെയും ആദരിക്കും.
മുൻ ഇന്ത്യൻ കാപ്റ്റൻ മുഹമ്മദ്‌ അസ്ഹറുദ്ദീന്‍ നേതൃത്വം നൽകുന്ന, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുൻ താരങ്ങൾ അണിനിരക്കുന്ന ഇന്ത്യ ലെജൻഡ്, ബോളിവുഡ് താരം സുനിൽ ഷെട്ടി നയിക്കുന്ന ബോളിവുഡ് സെലിബ്രിറ്റി ക്രിക്കറ്റ് ടീം, മുൻ പാക് ക്രിക്കറ്റ് താരം ഇമ്രാൻ നസീർ നയിക്കുന്ന പാകിസ്ഥാൻ ലെജൻഡ്, പ്രഗത്ഭരായ മുൻ അന്തർദേശീയ ക്രിക്കറ്റ് താരങ്ങളെ അണിനിരത്തിക്കൊണ്ട് ശ്രീലങ്കൻ ക്രിക്കറ്റ് താരം അജന്താ മെൻഡിസ് നയിക്കുന്ന വേൾഡ് ഇലവൻ എന്നീ നാല് ടീമുകൾ ടൂർണമെന്‍റില്‍ പങ്കെടുക്കും. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഫെബ്രുവരി രണ്ട് മുതൽ നാല് വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ടൂർണമെന്‍റിന്‍റെ ഭാഗമായി ആകെ ഏഴ് മത്സരങ്ങൾ നടക്കും. പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ സന്നത് സുബൈർ ആണ് ടൂർണമെന്‍റിന്‍റെ സോഷ്യൽ മീഡിയ അംബാസഡർ.

ദുബായ് ഷാംഗില്ല ഹോട്ടലിൽ നടന്ന വാർത്താസമ്മേളനത്തിൽ സംഘാടകരായ അർബ സ്പോർട്സ് സർവീസസ് ചെയർമാൻ അമീൻ പത്താൻ, മാനേജിങ് ഡയറക്ടറും സി ഇ ഒ യുമായ അസ്‌ലം കുരിക്കൾ, ഓപ്പറേഷൻ ഡയരക്ടർ നൗഫൽ കുദ്റാൻ, സംഘാടക സമിതി ചെയർമാൻ ഹുദൈഫ ഇബ്രാഹിം, ടൂർണമെന്റ് ന്റെ മുഖ്യ പ്രായോചകരായ ഫോർമോടാക്സ് മാനേജിങ് ഡയരക്ടർ സ്റ്റീഫൻ മിയാദ്, നാസർ ഹമദ്അ അൽ ഹമ്മാദി, അലി അൽ കാബി, അലി ഖുദി മിര്സാ, ഡോ. ബു അബ്ദുള്ള, എച് കെ കൺസൾട്ടൻസി മാനേജിങ് ഡയരക്ടർ ഹബീബ് കോയ പ്രോഗ്രാം കോ കോർഡിനേറ്റർ മുനീർ പാണ്ഡിയാല,സോഷ്യൽ മീഡിയ താരങ്ങളായ സന്നത് സുബൈർ, അജ്മൽ ഖാൻ, കുമാർ ഗൌരവ്, തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply