മണ്ഡലത്തിലെ 100 പ്രവർത്തകർക്ക് പരിശീലനക്കളരിയുമായി എം.എസ്.എഫും കെ.എം.സി.സിയും.

കൊണ്ടോട്ടി: പ്രവര്‍ത്തകരില്‍ രാഷ്ട്രീയ ബോധവും വൃക്തിത്വ വികാസവും വളര്‍ത്താന്‍ പരിശീലനക്കളരിയുമായി എം.എസ്.എഫ്. മണ്ഡലം ജി.സി.സി. കെ.എം.സി.സിയുടെ സഹകരണത്തോടെയാണ് സ്റ്റുഡന്‍സ് ലീഡര്‍ഷിപ്പ് പ്രോഗ്രാം (എസ്.എല്‍.പി.) എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നത്. വരും കാലങ്ങളില്‍ മുസ്ലിം ലീഗിന് ദിശണാശാലികളായ പ്രവര്‍ത്തകരെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. തിരെഞ്ഞെടുത്ത നൂറ് വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പാഠ്യപദ്ധതിയനുസരിച്ച് ഒരുവര്‍ഷക്കാലമാണ് പരിശീലനം.
ഇതിനിടയില്‍ 24 ക്ലാസുകള്‍ നല്‍കും. ശശി തരൂര്‍ എം.പി, സന്തോഷ് ജോര്‍ജ് കുളങ്ങര തുടങ്ങിയ പ്രമുഖര്‍ പരിശീലകരാകും. മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും പ്രത്യേക ശില്‍പ്പശാലകള്‍ സംഘടിപ്പിച്ചാണ് പ്രതിനിധികളെ കണ്ടെത്തുന്നത്. 14,15,16 തിയ്യതികളിലായി ശില്‍പ്പശാലകള്‍ പൂര്‍ത്തിയാക്കും. കെ.എം.സി.യാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് അനുവദിക്കുന്നത്. എം.എസ്.എഫ്. കൊണ്ടോട്ടി മണ്ഡലം കമ്മിറ്റിക്കാണ് നടത്തിപ്പ് ചുമതല. കെ.എസ്.ടി.യു സംസ്ഥാന പ്രസിഡൻ്റായിരുന്ന അബ്ദുള്ള വാവൂരാണ് പ്രൊജക്റ്റ് കൺട്രോളർ. കൊണ്ടോട്ടിയില്‍ നടന്ന പ്രഖ്യാപന കണ്‍വെന്‍ഷന്‍ ടി.വി.ഇബ്രാഹീം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മണ്ഡലം എം.എസ്.എഫ്. പ്രസിഡന്റ് പി.വി.ഫാഹിം അഹമ്മദ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എന്‍.സി.ഷെരീഫ് വിഷയാവതരണം നടത്തി. ജില്ലാ ലീഗ് സെക്രട്ടറി പി.കെ.സി അബ്ദുറഹിമാൻ, മണ്ഡലം ലീഗ് പ്രസിഡൻ്റ് പി.എ ജബ്ബാർ ഹാജി, ജനറൽ സെക്രട്ടറി അഷ്റഫ് മടാൻ, കെ.എം.സി.സി നേതാക്കളായ ആലിക്കുട്ടി ഒളവട്ടൂർ, സി.പി. ഷെരീഫ്, കബീർ കൊണ്ടോട്ടി, സഹീർ മജ്ദാൽ മുസ്ലിയാരങ്ങാടി, കെ.കെ മുഹമ്മദ്, അബ്ദുൽ റഹ്‌മാൻ അയക്കോടൻ, അലവികുട്ടി ഒളവട്ടൂർ, സി.കെ ശാക്കിർ, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻ്റ് പി.വി അഹമ്മദ് സാജു, സി.ടി മുഹമ്മദ്, സലാം മാസ്റ്റർ പുളിക്കൽ, കെ.എം അലി, എൻ.എ കരീം, മുബശിർ ഓമാനൂർ, ശഫീഖ് ഹസനി, കെ.എം ഇസ്മായീൽ, ശുഹൈബ് പൂത്തൂപ്പാടം, ടി.സി മുർഷിദ്, കെ.പി ഫായിസ് സംസാരിച്ചു.

Leave a Reply