ലുലു എക്സ്ചേഞ്ച് സെന്‍റ് സ്മാർട്ട് വിന്‍ സ്മാർട്ട് ടെസ്ലെ കാർ സ്വന്തമാക്കി ഘാന സ്വദേശി

ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഷഫീസ് അഹമ്മദ് ലുലു എക്‌സ്‌ചേഞ്ചിന്റെ 'സെന്‍ഡ് സ്മാര്‍ട്ട്, വിന്‍ സ്മാര്‍ട്ട് 2021' മല്‍സരത്തില്‍ വിജയിച്ച് ടെസ്‌ല മോഡല്‍3 കാര്‍ ഗ്രാന്റ് പ്രൈസ് നേടിയ അബ്ദുല്‍ ഗനിക്ക് സമ്മാനം നല്‍കുന്നു

ദുബായ് : ലുലു എക്സ്ചേഞ്ചിലൂടെ പണമയച്ച് സെന്‍റ് സ്മാർട്ട് വിന്‍ സ്മാർട്ട് ക്യാംപെയിനിന്‍റെ ഭാഗമായി ടെസ്ലെ മോഡല്‍ 3 കാർ സ്വന്തമാക്കിയത് ഘാന സ്വദേശിയായ അബ്ദുള്‍ ഘനി.ഷാ‍ർജ മുവൈലയിലെ അല്‍ ഖലീജ് ഓട്ടോ മൊബൈല്‍സ് ജീവനക്കാരനാണ് അബ്ദുള്‍ ഘനി. 2019 ല്‍ ജോലി തേടി യുഎഇയിലെത്തി ജോലി കിട്ടാതെ തിരിച്ചുപോയ അബ്ദുള്‍ ഘനി 2021 ല്‍ വീണ്ടും യുഎഇയില്‍ തിരിച്ചെത്തിയാണ് മെക്കാനിക്കായി ജോലിക്ക് കയറിയത്. പറ്റിക്കാനായി ആരോ വിളിക്കുകയാണെന്നാണ് ആദ്യം കരുതിയതെന്ന് ടെസ്ലയുടെ താക്കോല്‍ ഏറ്റുവാങ്ങിയ ശേഷം അബ്ദുള്‍ ഘനി പ്രതികരിച്ചു.

ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഷഫീസ് അഹമ്മദ് ലുലു എക്‌സ്‌ചേഞ്ചിന്റെ ‘സെന്‍ഡ് സ്മാര്‍ട്ട്, വിന്‍ സ്മാര്‍ട്ട് 2021’ മല്‍സരത്തില്‍ വിജയിച്ച് ടെസ്‌ല മോഡല്‍3 കാര്‍ സ്വന്തമാക്കിയ അബ്ദുല്‍ ഘനിക്ക് സമ്മാനം നല്‍കുന്നു

സാങ്കേതികത ഏറ്റവും അധികം ഉപയോഗപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഉപഭോക്താക്കളെ അതിനായി പ്രോത്സാഹിപ്പിക്കുകയെന്നുളളതുകൂടി ലക്ഷ്യം വച്ചാണ് സെന്‍റ് സ്മാർട്ട് വിന്‍ സ്മാർട്ട് ക്യാംപെയിന്‍ ആരംഭിച്ചതെന്ന് ലുലു ഇന്‍റർനാഷണല്‍ എക്സ്ചേഞ്ച് ഡിജിഎം ഷഫീസ് അഹമ്മദ് പറഞ്ഞു.


ലുലു എക്സ്ചേഞ്ചിലൂടെ നേരിട്ടോ ലുലു മണി ഡിജിറ്റല്‍ ആപ്പിലൂടെയോ സെപ്റ്റംബർ 1 നും ഡിസംബർ 31 നും ഇടയില്‍ പണമിടപാട് നടത്തിയവരാണ് പ്രമൊഷന്‍റെ ഭാഗമായത്. ടെസ്ല മോഡല്‍ 3 കാറിന് പുറമെ രണ്ട് കിലോ വരെ സ്വർണവും രണ്ടര ലക്ഷം ദിർഹത്തിന്‍റെ ഗിഫ്റ്റ് വൗച്ചറുകളുമാണ് ആയിരം വിജയികള്‍ക്ക് ലുലു എക്സ്ചേഞ്ച് നല്‍കിയത്.

ഇക്കാലമത്രയും ഉപയോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പ് നല്‍കാനായതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് ലുലു ഇന്‍റർനാഷണല്‍ എക്‌സ്‌ചേഞ്ച് അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റ് തമ്പി സുദര്‍ശനന്‍ പറഞ്ഞു മറ്റു വിജയികളുടെ വിവരങ്ങള്‍https://luluexchange.com/ssws21/  എന്ന ലിങ്കില്‍ ലഭ്യമാണ്.

Leave a Reply