മഞ്ചേരിയില്‍ മാളൊരുക്കാന്‍ റഷീദ് സീനത്ത് ഗ്രൂപ്പ്

ദുബായ് : വസ്ത്ര വ്യാപാര രംഗത്തെ പ്രമുഖരായ റഷീദ് സീനത്ത് ഗ്രൂപ്പിന്‍റെ ആ‍ർ ആന്‍ സീ ഹാപ്പിനസ് മാള്‍ മഞ്ചേരിയില്‍ ആരംഭിക്കും. ഇതിന്‍റെ ഭാഗമായുളള പ്രൊജക്ട് ലോഞ്ചും ലോഗോ പ്രകാശനവും ദുബായില്‍ അല്‍ ബർഷ പോലീസ് മേധാവി ക്യാപ്റ്റന്‍ ഒമർ മുഹമ്മദ് സുബൈർ മർസൂഖി നിർവ്വഹിച്ചു. റഷീദ് സീനത്ത് ഗ്രൂപ്പ് ചെയർമാന്‍ സീനത്ത് റഷീദ് പദ്ധതി വിവരണം നടത്തി. 35 കോടി രൂപ ചെലവിലാണ് ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് ആർ ആന്‍ സി മാള്‍ തുടങ്ങുന്നത്. പ്രവാസി മലയാളികളുടെ പങ്കാളിത്തത്തോടെയാണ് അഞ്ച് നിലകളുളള മാളിന്‍റെ നിർമ്മാണം നടത്തുക. കുടുബങ്ങളെ കൂടി ലക്ഷ്യമിട്ട് ബ്രാന്‍ഡഡ് റെഡിമെയ്ഡ് ഷോറൂം, റഷീദ് സീനത്ത് വെഡിംഗ് ഫാഷന്‍, സൂപ്പർ മാർക്കറ്റ്, ഫുഡ് കോർഡ്, ഫാന്‍സി ആന്‍റ് ഫുട് വേർ, ഗെയിം സോണ്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് മാത്രമല്ല, ബിസിനസ് സൗകര്യങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കുമായുളള അത്യാധുനിക സൗകര്യത്തിലുളള മിനി കോണ്‍ഫറന്‍സ് ഹാളും മാളിലുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.വാർത്താസമ്മേളത്തില്‍ സീനത്ത് റഷീദ്, സയ്യീദ് സൈനുല്‍ ആബിദ് മുശൈഖ് തങ്ങള്‍ മഞ്ചേരി, എ പി ആസിഫ് മൊയ്തീന്‍, പിഎംആർ റഹ്മാന്‍ എന്നിവർ പങ്കെടുത്തു. ശനിയാഴ്ച
ദുബായ് ദേര ക്രൗണ്‍ പ്ലാസ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ പ്രമുഖരുടെ സാന്നിദ്ധ്യത്തില്‍ ആർ ആന്‍ സീ ഹാപ്പിനസ് മാള്‍ പദ്ധതിയുടെ ലോഞ്ചും ലോഗോ പ്രകാശനവും നടന്നു.

Leave a Reply