യുഎഇയില്‍ നിന്നുള്‍പ്പടെ വിദേശത്ത് നിന്ന് എത്തുന്നവ‍ർക്ക് ഇന്ത്യയില്‍ ഹോം ക്വാറന്‍റീന്‍

ദുബായ് : വിദേശ രാജ്യങ്ങളില്‍ നിന്നും കേരളമടക്കമുളള സംസ്ഥാനങ്ങളിലേക്ക് എത്തുന്ന എല്ലാ യാത്രാക്കാർക്കും ഏഴ് ദിവസം നിർബന്ധിത ക്വാറന്‍റീന്‍. കേന്ദ്ര ആരോഗ്യവകുപ്പ് ഇത് സംബന്ധിച്ച നിർദ്ദേശം വെബ്സൈറ്റില്‍ നല്‍കി കഴിഞ്ഞു. ഏഴു ദിവസം നിർബന്ധിത ഹോം ക്വാറന്‍റീന്‍, അതു കഴിഞ്ഞ് എട്ടാം ദിവസം ആ‍ർ ടി പിസിആർ പരിശോധന നടത്തും. അതില്‍ നെഗറ്റീവാണെങ്കില്‍ അടുത്ത ഏഴ് ദിവസം ആരോഗ്യ നിരീക്ഷണം വേണമെന്നും മാർഗനിർദ്ദേശം വ്യക്തമാക്കുന്നു. യുഎഇ ഉള്‍പ്പടെയുളള കേന്ദ്രസർക്കാരിന്‍റെ ഹൈ റിസ്ക് രാജ്യങ്ങളില്‍ പെടാത്ത രാജ്യങ്ങളില്‍ നിന്നുമെത്തുന്നവർക്കും നിർദ്ദേശം ബാധകമാണ്. എന്നാല്‍ ഇവിടെ നിന്നുമെത്തുന്ന ആളുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരില്‍ വിമാനത്താവളത്തില്‍ ആർ ടി പിസിആർ പരിശോധന നടത്തും. ഇതില്‍ നെഗറ്റീവാണെങ്കിലും 7 ദിവസം ക്വാറന്‍റീനുണ്ട്. ജനുവരി 11 മുതലാണ് നി‍ർദ്ദേശം പ്രാബല്യത്തിലാവുക.

Leave a Reply