ജമ്മുകശ്മീരില്‍ വലിയ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്

കശ്‌മീരിൽ ലുലു ഗ്രൂപ്പ് ആരംഭിക്കുന്ന ഭക്ഷ്യ സംസ്കരണ കേന്ദ്രത്തിൻ്റെ ധാരണപത്രത്തിൽ കശ്‌മീർ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രഞ്ജൻ പ്രകാശ് താക്കുറും ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലിയും ഒപ്പ് വെക്കുന്നു. ജമ്മു കശ്‌മീർ ലഫ്: ഗവർണർ മനോജ് സിൻഹ, യു.എ.ഇ. വ്യാപാര വകുപ്പ് മന്ത്രി താനി ബിൻ അഹമ്മദ് അൽ സിയൂദി, ഇന്ത്യയിലെ യു.എ.ഇ. സ്ഥാനപതി അഹമ്മദ് അൽ ബന്ന, ഇന്ത്യൻ കോൺസുൽ ജനറൽ അമൻ പുരി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവർ സമീപം

ദുബായ് : പ്രമുഖ റീടെയ്ലില്‍ ഗ്രൂപ്പായ ലുലു ഗ്രൂപ്പ് ജമ്മുകശ്മീരില്‍ ആദ്യ ഘട്ടത്തില്‍ 200 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചു. ശ്രീനഗറില്‍ ഭക്ഷ്യ സംസ്‌കരണ, ലോജിസ്റ്റിക്‌സ് ഹബ് സ്ഥാപിക്കുക, ഹൈപ്പർ മാർക്കറ്റ് സ്ഥാപിക്കുകയെന്നുളളതാണ് ലക്ഷ്യം. ശ്രീനഗറില്‍ ഭക്ഷ്യ സംസ്‌കരണ, ലോജിസ്റ്റിക്‌സ് ഹബ് സ്ഥാപിക്കാനായുളള ധാരണപത്രം ഒപ്പുവയ്ക്കല്‍ ചടങ്ങില്‍ കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീർ ലഫ്.ഗവർണർ മനോജ് സിൻഹയുടെ സാന്നിധ്യത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി എംഎയാണ് ഇക്കാര്യം അറിയിച്ചത്. യുഎഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയുടെ സാന്നിധ്യത്തിൽ ജമ്മു കശ്മീർ സർക്കാർ വ്യവസായ വാണിജ്യ പ്രിൻസിപ്പൽ സെക്രട്ടറി രഞ്ജൻ പ്രകാശ് താക്കൂറും ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എംഎയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇന്ത്യയിലെ യുഎഇ അംബാസഡർ അൽ ബന്ന, ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരി, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരും സംബന്ധിച്ചു.

ജമ്മു കശ്‌മീർ ലഫ്: ഗവർണർ മനോജ് സിൻഹ യു.എ.ഇ. വ്യാപാര വകുപ്പ് മന്ത്രി താനി ബിൻ അഹമ്മദ് അൽ സിയൂദി, ഇന്ത്യയിലെ യു.എ.ഇ. സ്ഥാനപതി അഹമ്മദ് അൽ ബന്ന എന്നിവരുമായി ചർച്ച നടത്തുന്നു. ഇന്ത്യൻ കോൺസുൽ ജനറൽ അമൻ പുരി , ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവർ സമീപം

3 ദിവസത്തെ സന്ദർശനത്തിനായാണ് മനോജ് സിൻഹ യുഎഇയിലെത്തിയ്. ലുലു ഹൈപ്പർമാർക്കറ്റിലെ സിലിക്കൺ സെൻട്രൽ മാളിലെ “കാശ്മീർ പ്രമോഷൻ വീക്ക്” അദ്ദേഹം ഉദ്ഘാടനം ചെയ്തു.


കശ്മീരി കുങ്കുമപ്പൂവ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍

ജി. ഐ. ടാഗ് ചെയത കശ്‌മീരി കുങ്കുമപ്പൂവ് ദുബായ് സിലിക്കോൺ സെൻട്രൽ മാൾ ലുലു ഹൈപ്പർമാർക്കറ്റിൽ ജമ്മു കശ്‌മീർ ലഫ്: ഗവർണർ മനോജ് സിൻഹ, യു.എ.ഇ. വ്യാപാര വകുപ്പ് മന്ത്രി താനി ബിൻ അഹമ്മദ് അൽ സിയൂദി, ഇന്ത്യയിലെ യു.എ.ഇ. സ്ഥാനപതി അഹമ്മദ് അൽ ബന്ന, ഇന്ത്യൻ കോൺസുൽ ജനറൽ അമൻ പുരി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിധിത്തിൽ പുറത്തിറക്കുന്നു

ഭൂമിശാസ്ത്രപരമായി കശ്മീരിനെ അടയാളപ്പെടുത്തുന്ന ലോക പ്രശസ്തമായ ജിഐ ടാഗുള്ള കുങ്കുമപ്പൂവിന്റെ പ്രദര്‍ശന ഉദ്ഘാടനം ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ലെഫ്‌നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ നിര്‍വ്വഹിച്ചു.
കശ്മീരിന്‍റേയും ദുബായുടെയും പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുളള പ്രധാന ചുവടുവയ്പായി താനിതിനെ കാണുന്നുവെന്ന് ജമ്മു കശ്മീർ ലഫ്.ഗവർണർ മനോജ് സിൻഹ പറഞ്ഞു. കശ്മീരി ആപ്പിളും പലതരം സുഗന്ധ വ്യജ്ഞനങ്ങളും ലുലുവിലൂടെ ഉപഭോക്താക്കളിലേക്ക് എത്തും, ഈ പുതിയ തുടക്കം വ്യാപാരത്തെ ഉയർന്ന തലത്തിലേക്ക് കൊണ്ടുപോകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലുലു ഗ്രൂപ്പുമായുള്ള ധാരണാപത്രം ജമ്മു കശ്മീരും യുഎഇയും തമ്മിലുള്ള സഹകരണം വിപുലീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയും യുഎഇയും തമ്മിലുളള ഗാഢമായ ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നതാകും ഈ ചുവടുവയ്പ്. വൈകാതെ ശ്രീനഗറിലെ ലുലു ഫുഡ് പ്രോസസിംഗ് സെന്‍ററിന്‍റെ ഉദ്ഘാടനം പ്രതീക്ഷിക്കുന്നുണ്ടെന്ന് യുഎഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി അഹമ്മദ് അൽ സെയൂദി പറഞ്ഞു.

200 കോടി രൂപയാണ് വികസനപ്രവർത്തനങ്ങള്‍ക്കായി മാറ്റിവച്ചിട്ടുളളതെന്ന് ചെയർമാന്‍ എം എ യൂസഫലി പറഞ്ഞു. അവിടെ ലുലു ഗ്രൂപ്പ് സ്ഥാപിക്കാനും ലക്ഷ്യമുണ്ട്. ഈ പദ്ധതികൾ പ്രാദേശിക യുവാക്കൾക്ക് ഗണ്യമായ തൊഴിലവസരങ്ങൾ നൽകുമെന്ന് മാത്രമല്ല, കാർഷിക മേഖലയ്ക്കും കർഷകർക്കും വളരെയധികം പ്രയോജനം ചെയ്യുമെന്നുളള ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ വ്യവസായ ഡയറക്ടർ മെഹ്മൂദ് ഷാ, ഇന്ത്യ & ഒമാൻ ലുലു ഡയറക്ടർ എ വി അനന്ത് റാം, ലുലു ഗ്രൂപ്പ് ഡയറക്ടർ സലിം എം എ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു

ലുലു ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ച കശ്‌മീർ ഉത്പന്നങ്ങളുടെ പ്രദർശനം ജമ്മു കശ്‌മീർ ലഫ്: ഗവർണർ മനോജ് സിൻഹ, യു.എ.ഇ. വ്യാപാര വകുപ്പ് മന്ത്രി താനി ബിൻ അഹമ്മദ് അൽ സിയൂദി, ഇന്ത്യയിലെ യു.എ.ഇ. സ്ഥാനപതി അഹമ്മദ് അൽ ബന്ന, ഇന്ത്യൻ കോൺസുൽ ജനറൽ അമൻ പുരി, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി എന്നിവർ നോക്കി കാണുന്നു.

ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി എം എ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കശ്മീരില്‍ ലുലു ഗ്രൂപ്പ് നിക്ഷേപം നടത്തുന്നതിനുളള തീരുമാനമുണ്ടായത്.. കശ്മീരി കാർഷിക ഉൽപ്പന്നങ്ങൾ സംഭരിക്കാനും തടസ്സമില്ലാത്ത വിതരണത്തിനായി ശ്രീനഗറിൽ ലോജിസ്റ്റിക് ഹബ് സ്ഥാപിക്കാനുമുള്ള സന്നദ്ധത അദ്ദേഹം പങ്കുവച്ചിരുന്നു. കുങ്കുമപ്പൂവ്, ആപ്പിൾ, വാൽനട്ട്, ബദാം എന്നിവയുടെ ഉത്പാദനത്തിൽ ജമ്മു-കാശ്മീർ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ്. ലുലു ഗ്രൂപ്പുമായുള്ള ധാരണാപത്രം, ജിസിസി, ഈജിപ്ത്, ഫാർ ഈസ്റ്റ് എന്നിവിടങ്ങളിലെ 220-ലധികം ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഷോപ്പർമാരിലേക്ക് എത്തിച്ചേരാൻ കേന്ദ്ര ഭരണ പ്രദേശത്തെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

Leave a Reply