കേന്ദ്രസർക്കാരിന്‍റേത് ജനദ്രോഹ നയങ്ങള്‍, കോണ്‍ഗ്രസ് അധികാരത്തിലെത്തേണ്ടതിന്‍റെ പ്രസക്തി ജനങ്ങളെ ബോധ്യപ്പെടുത്തും, കൊടുക്കുന്നില്‍ സുരേഷ്

ദുബായ് :കേന്ദ്രസ‍ർക്കാ‍ർ സ്വീകരിച്ചുകൊണ്ടിരിക്കുന്നത് ജനദ്രോഹ നയങ്ങളെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. തങ്ങള്‍ക്കിഷ്ടമില്ലാത്തവരുടെ വായടപ്പിക്കുന്ന സമീപനമാണ് മോദി സർക്കാരിന്‍റേത്. ജുഡീഷ്യറിയും ലെജിസ്ലേച്ചറുമെല്ലാം സ്വന്തം വറുതിയിലാക്കാനുളള നയങ്ങളാണ് സ്വീകരിക്കുന്നതെന്നും കോൺഗ്രസ് പാർട്ടിയുടെ 137-ാംമത് ജന്മദിന ആഘോഷത്തോട് അനുബന്ധിച്ച് ദുബായില്‍ നടത്തിയ വാർത്താസമ്മേളത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് പിണറായി സർക്കാരിന് ജനക്ഷേമ പ്രവർത്തനങ്ങളില്‍ താല്‍പര്യമില്ല, കെ റെയില്‍ നടപ്പിലാക്കാനുളള ശ്രമങ്ങള്‍ മാത്രമാണ് നടക്കുന്നത്. കെ റെയിലെന്നാല്‍ കൊളള റെയില്‍ എന്നതാണ്. ഒരിക്കലും കേരളത്തിന് ഗുണകരമാവില്ല കെ റെയിലെന്നും അദ്ദേഹം പറഞ്ഞു. ബംഗാളില്‍ നന്ദിഗ്രാമില്‍ സിപിഎം തകർന്നതുപോലെ കേരളത്തില്‍ കെ റെയിലായിരിക്കും സിപിഎമ്മിന്‍റെ തകർച്ചയ്ക്ക് ഹേതുവാകുകയെന്നും അദ്ദേഹം പറഞ്ഞു.


കോണ്‍ഗ്രസിന്‍റെ ജന്മ ദിനത്തോട് അനുബന്ധിച്ച് യുഎഇയിൽ ഒരു വർഷം നീളുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇൻകാസ് യു എ ഇ പ്രസിഡന്‍റ് മഹാദേവൻ വാഴശേരിൽ , ഷാർജ ഇൻകാസ്പ്രസിഡന്‍റ് അഡ്വക്കേറ്റ് വൈ എ റഹിം , വർക്കിംഗ് പ്രസിഡന്‍റ് ബിജു എബ്രാഹം , മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം എ കെ എ നസീർ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Leave a Reply