ഐന്‍സ് ഗ്രൂപ്പിന് കീഴിലുളള മദീനമാള്‍ അജ്മാനില്‍ പ്രവ‍ർത്തനം ആരംഭിക്കുന്നു

അജ്മാന്‍ : ഐന്‍സ് ഗ്രൂപ്പിന് കീഴില്‍ പ്രവ‍ർത്തിക്കുന്ന മദീനമാള്‍ അജ്മാനില്‍ പ്രവർത്തനം ആരംഭിക്കുന്നു. 30 ആം തിയതി വ്യാഴാഴ്ച വൈകീട്ട് നാലുമണിക്കാണ് മാളിന്‍റെ ഉദ്ഘാടനം. റീടെയ്ലില്‍ മേഖലയില്‍ ഉപഭോക്താക്കള്‍ക്ക് പുതിയ അനുഭവമാകും മദീനമാളെന്ന് അധികൃതർ അവകാശപ്പെട്ടു. 60,000 ചതുരശ്ര അടിയിലൊരുങ്ങിയ വിശാലമായ മാളില്‍, യുഎഇയിലെ എല്ലാത്തരം ബ്രാന്‍ഡുകളെയും ഒരു കുടക്കീഴില്‍ എത്തിക്കുന്നു. ആക‍ർഷണീയമായ വിലക്കുറവും ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുകയാണ് ഐന്‍സ് ഗ്രൂപ്പ്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് സമ്മാനപദ്ധതികളുമുണ്ടാകുമെന്ന് ചെയർമാന്‍ അബ്ദുള്‍ ലത്തീഫ് പറഞ്ഞു. അധ്വാനിക്കാന്‍ മനസുളളവന് എല്ലാം നല്‍കുന്ന നാടാണ് യുഎഇ. പല പ്രതിസന്ധികളെയും അതിജീവിച്ച നാട് നിലവിലെ കോവിഡ് പ്രതിസന്ധിയേയും തരണം ചെയ്ത് മുന്നോട്ട് പോവുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് സമയത്ത് കൈയിലിരുന്ന പണം ചെലവാക്കിയാണ് ബിസിനസ് മുന്നോട്ട് കൊണ്ടുപോയത്, നിലവില്‍ വിപണിയില്‍ ഉണർവ്വ് പ്രകടമാണ്.അതുതന്നെയാണ് പുതിയ സംരംഭങ്ങളുമായി മുന്നോട്ട് പോകാന്‍ പ്രചോദനമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഷോപ്പിംഗെന്നുളളത് കുടുംബവുമായി എത്തി സമയം ചെലവഴിക്കുകയെന്നുളള രീതിയിലേക്ക് മാറികഴിഞ്ഞു. അതുകൊണ്ടുതന്നെ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുകയെന്നുളളതിനാണ് മുന്‍തൂക്കം നല്‍കിയിരിക്കുന്നതെന്ന് ഡയറക്ട‍ർ മുഹമ്മദ് സെയ്ഫ് പറഞ്ഞു. വൈസ് ചെയർമാന്‍ അബ്ദുള്‍ സലാം,മാനേജർ ഫൈസല്‍, കണ്‍സള്‍ട്ടന്‍റ് അലക്സ് എന്നിവരും വാ‍ർത്താസമ്മേളത്തില്‍ സംബന്ധിച്ചു.

Leave a Reply