പുതിയ വാരാന്ത്യ അവധി: ദുബായില്‍ സൗജന്യ പാർക്കിംഗ് വെള്ളിയാഴ്ച മാത്രം

ദുബായ് : ദുബായ് എമിറേറ്റില്‍ വെള്ളിയാഴ്ച സൗജന്യ പാർക്കിംഗെന്നുളളതിന് മാറ്റമുണ്ടാകില്ല. 2022 ല്‍ രാജ്യത്ത് പുതിയ വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളിലേക്ക് മാറുമെങ്കിലും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ എമിറേറ്റില്‍ സൗജന്യപാർക്കിംഗ് വെള്ളിയാഴ്ച തന്നെയായിരിക്കും.

സാങ്കേതിക കേന്ദ്രങ്ങള്‍ ഞായർ മുതല്‍ വ്യാഴം വരെ പ്രവർത്തിക്കും. വെള്ളിയാഴ്ച വൈകീട്ട് നാലുമുതല്‍ രാത്രി 9 മണിവരെയും പ്രവർത്തനമുണ്ടാകും. ശനിയായിരിക്കും വാരാന്ത്യ അവധി

ദുബായ് മെട്രോ
റെഡ്-ഗ്രീന്‍ ലൈനുകള്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 5 മുതല്‍ പിറ്റേന്ന് പുലർച്ചെ 1.15 വരെയായിരിക്കും പ്രവർത്തിക്കുക. വെള്ളിയും ശനിയും രാവിലെ 5 മുതല്‍ പിറ്റേന്ന് 2.15 വരെയാണ് പ്രവർത്തനം. ഞായറാഴ്ച രാവിലെ 8 മുതല്‍ പിറ്റേന്ന് പുലർച്ചെ 1.15 വരെയും പ്രവർത്തിക്കും.

ദുബായ് ട്രാം

തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ രാവിലെ ആറുമുതല്‍ പിറ്റേന്ന് 1 മണിവരെ
ഞായറാഴ്ച രാവിലെ 9 മണിമുതല്‍ പിറ്റേന്ന് പുലർച്ചെ 1 മണിവരെ

ഫ്ളോട്ടിംഗ് ബ്രിഡ്ജ്

2022 ഫെബ്രുവരെ 2 മുതല്‍ ശനിയാഴ്ച രാത്രി 10 മുതല്‍ തിങ്കളാഴ്ച രാവിലെ ആറുവരെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് അടച്ചിടും.

ഉപഭോക്തൃസേവന കേന്ദ്രം

തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 8 മുതല്‍ വൈകീട്ട് 7.30 വരെ തുറന്ന് പ്രവർത്തിക്കും. വെള്ളിയാഴ്ച രാവിലെ 8 മുതല്‍ 12 വരെയും പ്രവർത്തനമുണ്ടാകും. ശനിയും ഞായറും അവധിയായിരിക്കും.

Leave a Reply