സൈത്തൂൻ സ്‌പോർട്‌സ് ഫെസ്റ്റ് സിയോളിമ്പിക്’21 സമാപിച്ചു

കോട്ടക്കൽ : സൈത്തൂൻ ഇന്റെർ നാഷണൽ ബോയ്സ് ക്യാമ്പസിലെ ഈ വർഷത്തെ സ്പോർട്സ് ഫെസ്റ്റ് Ziolimpic ’21 വിവിധ കായിക മത്സരങ്ങളോടെ സമാപിച്ചു,
ഒരു മാസം നീണ്ടുനിന്ന് സ്പോർട്സ് ഫെസ്റ്റിൽ ഫുട്ബോൾ, വോളിബോൾ, ബാഡ്‌മിന്റൻ, ചെസ്സ് ടൂർണമെന്റുകളും അത്ലറ്റിക് മത്സരങ്ങളും നടന്നു.
കെ പി എ മജീദ് എം എൽ എ ജേതാക്കൾക്ക് ട്രോഫി വിതരണം ചെയ്തു, ക്ലാരി പെരുമണ്ണ ഗ്രപഞ്ചായത്ത് പ്രസിഡണ്ട്‌ ലിബാസ് മൊയ്‌തീൻ മുഖ്യഥിതിയായി പങ്കെടുത്തു.

രാവിലെ നടന്ന ഉദ്ഘടന പരിപാടിയിൽ മുൻ വിവകേരള ഫുട്ബോൾ ക്യാപ്റ്റൻ സിറാജുദ്ധീൻ സി, മുൻ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് സി കെ റസാഖ്‌ എന്നിവർ പങ്കെടുത്തു
സൈത്തൂൻ എം.ഡി ഷബീർ മുസ്‌ലിയാർ പറപ്പൂർ, പ്രിൻസിപ്പൽ ഡോ :മുഹീനുദ്ധീൻ ഹുദവി,മാനേജർ ഹമീദ് ഫൈസി ആക്കോട്, വൈസ് പ്രിൻസിപ്പൽ സാലിഹ് ദാരിമി വേങ്ങളം, റാഷിദ്‌ റഹ്മാനി, അമീറുദ്ധീൻ, യാസിർ, ഹാഷിർ, അഷ്മിൽ റിഷാദ്, ഷബീർ കോഴിച്ചന,റാഫി ബാഖവി , ടി ടി സലീം, മുനീർ, ഷറഫലി, റിയാസ് പൊന്മുണ്ടം തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply