ഡോ. പി എ ഇബ്രാഹിം ഹാജി: സമൂഹത്തിന് മാതൃകാപുരുഷനായി മാറിയ സമുജ്ജ്വല വ്യക്തിത്വം

ദുബായ് : സമൂഹത്തിന് ആകമാനം മാതൃകാപുരുഷനായി മാറിയ സമുജ്ജ്വല വ്യക്തിത്വമാണ് അന്തരിച്ച ഡോ.പി എ ഇബ്രാഹിം ഹാജിയെന്ന് ഇന്റർനാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച അനുശോചന യോഗം അഭിപ്രായപ്പെട്ടു.ഒരു സാമൂഹിക പ്രതിബദ്ധതയുള്ള സംരംഭകൻ എങ്ങനെയാണ് കർമ്മനിരതനാവേണ്ടതെന്ന് അദ്ദേഹത്തിന്റെ ഇടപെടലുകൾ-ഏവരിലും സന്ദേശമാകുന്നു .ആശയറ്റവർക്ക് ആശ്രയയാമാകാൻ വേണ്ടി ജീവിതം തന്നെ സമർപ്പിച്ച മഹദ് വ്യക്തിത്വമാണ് ഡോ.ഇബ്രാഹിം ഹാജി. വാണിജ്യ- വിദ്യാഭ്യാസ- ജീവകാരുണ്യ രംഗങ്ങളിൽ തന്റെതായ വ്യക്തിമുദ്രപതിപ്പിച്ച ഹാജി- ബിസിനസ് ലോകത്തിന് മാതൃകയാക്കേണ്ട സത്യസന്ധതയുടെ പര്യായമാണെന്ന്- ബിസിനസ് നെറ്റ് വർക്കായ ഐപിഎയുടെ അനുശോചനയോഗം അനുസ്മരിച്ചു

കഴിഞ്ഞ ഏതാനും ആഴ്ചകൾക്കു മുൻപ് യുഎഇ സുവർണ്ണ ജൂബിലി ആഘോഷളുടെ ഭാഗമായി ഐപിഎ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ഡോ. പി എ ഇബ്രാഹിം ഹാജി പങ്കെടുത്തിരുന്നു.ഈ ബിസിനസ് ശൃംഖലയുടെ ഒട്ടുമിക്ക ചടങ്ങുകളിലും സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹത്തെ, പ്രവാസലോകത്തെ വാണിജ്യ മേഖലയിൽ മികച്ച വിജയം കൈവരിച്ച 6 സംരംഭകരിൽ ഒരാളായി 2019-ൽ ഐപിഎ പ്രത്യേകം ആദരിച്ചിരുന്നു.
സമൂഹത്തിന്‍റെ നല്ല നാളേക്ക് വേണ്ടി വൈവിധ്യങ്ങളിലുടെ സഞ്ചരിച്ച്, നന്മയുടെ കൂട്ടായ്മകൾകൊപ്പം കൈകോർത്ത് ജീവിതംവരിച്ച വ്യക്തിയാണ് ഡോ പി എ ഇബ്രാഹിം ഹാജിയെന്ന് ഐ പി എ ചെയർമാൻ വി കെ ഷംസുദ്ദീൻ അഭിപ്രായപ്പെട്ടു

ബഷീർ പാൻ ഗൾഫ്, അഡ്വ.അജ്മൽ,സി എ ശിഹാബ് തങ്ങൾ, മുനീർ അൽ വഫാ,ഫിറോസ് ഐവർ, അഫി അഹ്‌മദ്‌,സൽമാൻ ഫാരിസ്, റഫീഖ് അൽ മായാർ, എഎകെ മുസ്തഫ, റിയാസ് കിൽട്ടൻ,ജമാദ് ഉസ്മാൻ, സതീഷ് കാലിക്കറ്റ് നോട്ട്ബുക്ക്,തുടങ്ങിയ നിരവധി പേർ അനുശോചന യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു

Leave a Reply