പി.ടി തോമസ് വ്യക്തമായ നിലപാടുകളുള്ള നേതാവ്: കെ.പി.എ മജീദ്

കോഴിക്കോട്: അന്തരിച്ച കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് പി.ടി തോമസ് വ്യക്തമായ നിലപാടുകളുള്ള നേതാവായിരുന്നുവെന്ന് മുസ്ലിംലീഗ് നിയമസഭാ പാർട്ടി സെക്രട്ടറി കെ.പി.എ മജീദ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

നിയമസഭാ സാമാജികൻ എന്ന നിലയിലുള്ള പി.ടി തോമസിന്റെ മാസ്മരിക പ്രകടനങ്ങൾ മനസ്സിൽനിന്ന് മായാത്തതാണ്. രാഷ്ട്രീയ എതിരാളികളെ ഒരു മയവുമില്ലാതെ വാക്കുകൾ കൊണ്ട് ആക്രമിക്കുമ്പോഴും രാഷ്ട്രീയാതീത സൗഹൃദങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. നിലപാടുകളിലെ വ്യക്തത തന്നെയായിരുന്നു പി.ടിയുടെ പ്രത്യേകത. അദ്ദേഹത്തോടൊപ്പം പല വേദികളിലും ഒന്നിച്ച് പ്രവർത്തിക്കാൻ അവസരമുണ്ടായിട്ടുണ്ട്.

നിറഞ്ഞ ചിരിയും വിശാലമായ സൗഹൃദവും സാധാരണ പ്രവർത്തകരെ പോലും ചേർത്തുപിടിക്കാനുള്ള മനോഭാവവും പി.ടിയുടെ പ്രത്യേകതയായിരുന്നു. മുസ്ലിംലീഗ് നേതാക്കളുമായി നല്ല അടുപ്പം പുലർത്തിയിരുന്ന പി.ടിയുടെ വിയോഗം കേരളത്തിലെ യു.ഡി.എഫ് മുന്നണിക്ക് നികത്താനാവാത്ത നഷ്ടമാണ്.- കെ.പി.എ മജീദ് പറഞ്ഞു.

Leave a Reply