സഫാരിയില്‍ 50 ല്‍ പരം വ്യത്യസ്ത കേക്കുകളുമായി ‘കേക്ക് ഫെസ്റ്റ്‌’

ഷാര്‍ജ : യു.എ.യിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റായ സഫാരിയില്‍ കേക്ക് ഫെസ്റ്റ്‌ ആരംഭിച്ചു. ഡിസംബര്‍ 19 മുതല്‍ 50 ല്‍ പരം വ്യത്യസ്തമായ കേക്കുകളുമായാണ് സഫാരി ബേക്കറി & ഹോട്ട് ഫുഡ് സെക്ഷനില്‍ കേക്ക് ഫെസ്റ്റ്‌ ആരംഭിച്ചിരിക്കുന്നത്.

കേക്ക്‌ ഫെസ്റ്റിന്‍റെ ഉദ്ഘാടനം ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡണ്ട് അഡ്വ. എ.വൈ. റഹീം നിര്‍വ്വഹിച്ചു. സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്, സഫാരി ഗ്രൂപ്പ് മാനേജ്‌മെന്‍റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ വിവിധ ഇനങ്ങളില്‍ പെട്ട കേക്കുകളും പേസ്ട്രികളും നിരത്തി സഫാരി ബേക്കറി ആന്‍റ് ഹോട്ട്ഫുഡ് വിഭാഗത്തിലാണ് കേക്ക് ഫെസ്റ്റ്‌ സഫാരി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. സഫാരി റിച്ച് പ്ലം കേക്ക് ,സര്‍പ്രൈസ് പ്ലം കേക്ക്, പ്രീമിയം പ്ലം കേക്ക്, ഡക്കറേറ്റഡ് ക്രിസ്തുമസ് കേക്കുകള്‍, ഫ്രഷ് ക്രീം കേക്ക്, ക്രിസ്തുമസ് യുലെലോഗ് കേക്ക്, ക്രിസ്തുമസ് ക്രീം കേക്ക്, ജിഞ്ചര്‍ ഹൌസ്, ക്രിസ്തുമസ് കുക്കീസ്, തുടങ്ങി 50 ല്‍ പരം വ്യത്യസ്തമായ കേക്കുകളുടെ വൈവിധ്യ രുചിഭേദങ്ങളാണ് സഫാരി ബേക്കറി & ഹോട്ട് ഫുഡ് വിഭാഗത്തില്‍ ഉപഭോക്താക്കള്‍ക്കായി അണിയിച്ചൊരുക്കിയിരിക്കുന്നത്.

വിദഗ്ദരായ കേക്ക് മേക്കര്‍മാരുടെ നേതൃത്വത്തില്‍ പ്രീമിയം ക്വാളിറ്റി ചേരുവകളാല്‍ സഫാരിയുടെ സ്വന്തം പ്രൊഡക്ഷന്‍ യൂണിറ്റില്‍ തന്നെ തയ്യാറാക്കുന്നത് കൊണ്ട് ഗുണമേന്മ ഉറപ്പാക്കാന്‍ സാധിക്കുന്നു എന്നതും എടുത്തു പറയേണ്ടതാണ്. ക്രിസ്തുമസ്, ന്യൂ ഇയര്‍ പ്രമാണിച്ച് സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും, കസ്റ്റമേഴ്‌സിനും ഇഷ്ടാനുസരണം വ്യത്യസ്ത ഡിസൈനുകളില്‍ കേക്കുകള്‍ മുന്‍കൂര്‍ ബുക്ക് ചെയ്ത് വാങ്ങാവുന്ന സൗകര്യവും സഫാരി ബേക്കറി & ഹോട്ട്ഫൂഡില്‍ ലഭ്യമാണ്. ബുക്കിങ്ങ് നമ്പര്‍ : 0547935999.

ചുരുങ്ങിയ കാലയളവില്‍ രുചിവൈവിദ്ധ്യങ്ങള്‍ കൊണ്ട് യു.എ.യിലെ ജനമനസ്സുകള്‍ക്കിടയില്‍ ഇടം നേടിയ സഫാരി ബേക്കറി & ഹോട്ട്ഫുഡില്‍ എന്നും വ്യത്യസ്തമാര്‍ന്ന ഫുഡ് ഫെസ്റ്റിവല്‍ ആണ് നടത്താറുള്ളത്. കുട്ടനാടന്‍ ഫുഡ്‌ഫെസ്റ്റ്, പിസ്സ ഫെസ്റ്റ്, തട്ടുകട, അച്ചായന്‍ ഫുഡ് ഫെസ്റ്റ്, മലബാര്‍ ഫുഡ്‌ഫെസ്റ്റ്, ദോശ ഫെസ്റ്റ്‌, പുട്ട് ഫെസ്റ്റിവല്‍ തുടങ്ങിയ ഫുഡ്‌ഫെസ്റ്റിവലിന് ഉപഭോക്താക്കളില്‍ നിന്നും വമ്പിച്ച സ്വീകാര്യതയായിരുന്നു.
കൂടാതെ സഫാരിയുടെ എറ്റവും പുതിയ മെഗാ പ്രമോഷനായ ‘വിന്‍ 10 നിസ്സാന്‍ സണ്ണി’ കാറുകളുടെ പ്രൊമോഷനും സഫാരി ഒരുക്കിയിട്ടുണ്ട്. മിനിമം 50 ദിർഹമിന്‍റെ പർചേസ് നടത്തുമ്പോള്‍ ലഭിക്കുന്ന കൂപ്പണ്‍ വഴിയാണ് 10 നിസ്സാന്‍ സണ്ണി കാറുകള്‍ സമ്മാനം നല്‍കുന്ന പുതിയ നറുക്കെടുപ്പില്‍ പ്രവേശിക്കാനാവുക. ഈ മെഗാ പ്രൊമോഷന്‍റെ ആദ്യനറുക്കെടുപ്പ് 2022 ജനുവരി 10നാണ് നടക്കുക.

Leave a Reply