41 മത് ഷാ‍ർജ രാജ്യാന്തര പുസ്തകോത്സവത്തില്‍ ഇറ്റലി അതിഥി രാജ്യം

ഷാ‍ർജ : 2022 ല്‍ നവംബറില്‍ നടക്കാനിരിക്കുന്ന ഷാ‍ർജ രാജ്യാന്തര പുസ്തകോത്സവത്തില്‍ ഇറ്റലി അതിഥി രാജ്യമാകും. ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധത്തിന്‍റെ ഇഴയടുപ്പം അക്ഷര കലാ ലോകത്തേക്കുകൂടിയെത്തുകയാണ് തീരുമാനത്തിലൂടെ.ഷാ‍ർജ ബുക്ക് അതോറിറ്റി ചെയർമാന്‍ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരി യുഎഇയിലെ ഇറ്റലി അംബാസിഡർ നിക്കോള ലെനറുമായി നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷമായിരുന്നു ഔദ്യോഗിക പ്രഖ്യാപനം.

2022 ലെ പുസ്തകോത്സവത്തില്‍ ഇറ്റാലിയന്‍ എഴുത്തുകാരെയും കലാകാരന്മാരെയും സ്വീകരിക്കാന്‍ തയ്യാറെടുത്തുകഴിഞ്ഞു. ഷാർജ സുല്‍ത്താന്‍റെ മാർഗനിർദ്ദേശത്തിലധിഷ്ഠിതമായി ഇരു രാജ്യങ്ങളും തമ്മിലുളള കലാസാംസ്കാരികബന്ധം ഊട്ടിയുറപ്പിക്കാന്‍ ഈ തീരുമാനം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റക്കാദ് അല്‍ അമേരി പറഞ്ഞു. ഇറ്റലിയെ അതിഥി രാജ്യമായി തെരഞ്ഞെടുത്തത് സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് നിക്കോള ലെനറും പ്രതികരിച്ചു.

Leave a Reply