ഹോട്ട്പാക്ക് സൗദിയില്‍ എക്‌സ്‌റ്റെന്‍ഡ് സെയില്‍ സാങ്കേതിക വിദ്യ കൊണ്ടുവരുന്നു

ദുബായ്: യുഎഇയില്‍ ഡിജിറ്റല്‍ പരിഷ്‌കരണങ്ങളില്‍ നിന്നും ലഭിച്ച വിജയത്തെ തുടര്‍ന്ന് എക്‌സ്‌റ്റെന്‍ഡ് സെയില്‍സ് മൊബൈല്‍ സെയില്‍സ് ഫോഴ്‌സ് ഓട്ടോമേഷന്‍ സൊല്യൂഷന്‍ സൗദിയില്‍ നടപ്പാക്കുമെന്ന് ഡിസ്‌പോസിബിള്‍ ഫുഡ് പാക്കേജിംഗ് ഉല്‍പന്നങ്ങളുടെ ലോകത്തിലെ മുന്‍നിര നിര്‍മാതാക്കളായ ഹോട്ട്പാക്ക് ഗ്‌ളോബല്‍. സൗദി അറേബ്യയില്‍ ദൈനംദിന ബിസിനസ് പ്രക്രിയ തടസ്സങ്ങളില്ലാതെ നിര്‍വഹിക്കാന്‍ ഡിജിറ്റല്‍ ക്‌ളൗഡിനാല്‍ നയിക്കപ്പെടുന്ന സെയില്‍സ്-ഡെലിവറി മാനേജ്‌മെന്‍റ് സാങ്കേതിക സ്ഥാപനമായ എക്‌സ്റ്റന്‍ഡ് സെയില്‍സുമായി കരാര്‍ ഒപ്പിട്ടതായി ഹോട്ട്പാക്ക് ഗ്ലോബല്‍ വൈസ് പ്രസിഡന്‍റ് സുഹൈല്‍ അബ്ദുല്ല പ്രസ്താവനയില്‍ പറഞ്ഞു. ഫാക്ടറി ഫ്‌ളോര്‍ മുതല്‍ കസ്റ്റമര്‍ റിലേഷന്‍ഷിപ് മാനേജ്‌മെന്‍റ് വരെയുള്ള പ്രവര്‍ത്തനങ്ങളെ നവീകരിക്കുന്നതില്‍ പാക്കേജിംഗ് വ്യവസായത്തില്‍ ഹോട്ട്പാക്ക് മുന്‍പന്തിയിലാണ്. സെയില്‍സ് ആന്‍ഡ് ഡെലിവറി മാനേജ്‌മെന്റ് പ്രക്രിയകള്‍ മുഴുവനായും കാണാനും ആവര്‍ത്തനം തടയാനും അങ്ങനെ യുഎഇയില്‍ ചെലവിലെ കാര്യക്ഷമത നേടാനും സഹായകമായെന്ന് ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ പി.ബി അബ്ദുള്‍ ജബ്ബാര്‍ പറഞ്ഞു. യുഎഇയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള നേട്ടങ്ങള്‍ക്കനുസൃതമായി സൗദി അറേബ്യയിലെ പ്രവര്‍ത്തന ചെലവ് ഒപ്റ്റിമൈസ് ചെയ്യാന്‍ എക്‌സ്‌റ്റെന്‍ഡ് സെയില്‍സ് പ്‌ളാറ്റ്‌ഫോം സഹായിക്കുമെന്നും വിപണി വിവരങ്ങള്‍ കൂടുതല്‍ സജീവമായി ആര്‍ജിക്കാന്‍ കമ്പനിയുടെ സൗദി അറേബ്യന്‍ വിഭാഗത്തെ അത് പ്രാപ്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. എക്‌സ്‌റ്റെന്‍ഡ് സെയില്‍സില്‍നിന്നുള്ള വിപുലമായ അറിവും ഉള്‍ക്കാഴ്ചയും ബിസിനസ് ആസൂത്രണം ചെയ്യാനും ട്രെന്‍ഡുകളും പ്രവചന വളര്‍ച്ചയും മുന്‍കൂട്ടി കാണാനും ഞങ്ങളെ സഹായിക്കും. മുഴുവന്‍ സെയില്‍സ് ആന്‍ഡ് ഡെലിവറി മാനേജ്‌മെന്‍റിനും ശരിയായ ഉപയോക്തൃ സേവനം നല്‍കാനും സ്മാര്‍ട്ട് സാങ്കേതിക വിദ്യയെ കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാടിന് വേഗവും മൂല്യവും പ്രദാനം ചെയ്യാനും എക്‌സ്‌റ്റെന്‍ഡ് മൊബൈല്‍ സൊല്യൂഷന്‍ ഫീല്‍ഡ് സെയില്‍സ് ടീമിനെ സഹായിക്കുമെന്നുംജബ്ബാര്‍ വ്യക്തമാക്കി. ഹോട്ട്പാക്ക് സൗദിയില്‍ നടപ്പിലാക്കിയതിന്‍റെ ആദ്യ മാസം മുതല്‍ നേട്ടമുണ്ടാക്കാനാകുമെന്ന് എക്‌സ്‌റ്റെന്‍ഡ് സെയില്‍സിന്റെ സാസ് മൊബിലിറ്റി ടെക്‌നോളജി ഡിജിറ്റല്‍ ട്രാന്‍സ്ഫമേഷന്‍ ആര്‍കിടെക്റ്റ് മുഹമ്മദ് അഷ്‌റഫ് പറഞ്ഞു. ഉല്‍പന്നങ്ങള്‍ക്കും സേവന കമ്പനികള്‍ക്കും ഈ വേദി അനുയോജ്യമാണ്. ഇതിന് നിര്‍ദിഷ്ട വ്യവസായ മൊഡ്യൂളുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.”ഇതിന്റെ നടത്തിപ്പിന് ശേഷം സംയോജിതവും സമഗ്രവുമായ പ്രക്രിയകളിലേക്ക് എക്‌സ്‌റ്റെന്‍ഡ് സെയില്‍സ് മൊബിലിറ്റി സൊല്യൂഷന്‍ സംയോജിപ്പിച്ച് ഞങ്ങളുടെ സെയില്‍സ് ടീം ശ്രദ്ധേയമായ രീതിയില്‍ കാര്യക്ഷമത കൈവരിച്ചുവെന്ന് ഹോട്ട്പാക്ക് ഗ്‌ളോബല്‍ ഗ്രൂപ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സൈനുദ്ദീന്‍ ബീരാവുണ്ണി അഭിപ്രായപ്പെട്ടു.എക്‌സ്‌റ്റെന്‍ഡ് സെയില്‍സ് പ്‌ളാറ്റ്‌ഫോം ഉപഭോക്തൃ, ട്രാന്‍സാക്ഷന്‍ മാനേജ്‌മെന്‍റ് വാഗ്ദാനം ചെയ്യുന്നു. സംയോജിത ബില്‍റ്റ് ഇന്‍ സിആര്‍എം ഉപയോഗിച്ച് മാനേജ്‌മെന്റിനെ നയിക്കുന്നു. വില്‍പനയിലും ഡെലിവറിയിലും ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നു. കെപിഐകളും ഉറവിട ഒപ്റ്റിമൈസേഷനും വിന്യസിക്കാന്‍ സഹായിക്കുന്നു. മെച്ചപ്പെട്ട ഉപഭോക്തൃ സേവനവും തത്സമയ ഫീല്‍ഡ് ഡാറ്റ ആക്‌സസ്സുമുണ്ട്. എക്‌സ്‌റ്റെന്‍ഡ് സെയില്‍സ് നടപ്പാക്കിയതിന്റെ ആദ്യ പാദത്തിനുള്ളില്‍ ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍വ്യക്തമായ മെച്ചപ്പെടുത്തലുകള്‍ കൊണ്ടു വന്നു. ഇപ്പോള്‍ ഞങ്ങളുടെ ഗ്രൂപ്പിന്റെ ഡാറ്റാ വെയര്‍ഹൗസില്‍ നിന്ന് ബിസിനസ് ഇന്റലിജന്‍സ് (ബിഐ) ഡാഷ്‌ബോര്‍ഡുകള്‍ നിര്‍മിക്കാന്‍ ഞങ്ങളെ പിന്തുണക്കുന്നു. പ്രധാന പങ്കാളികള്‍ക്ക് സുപ്രധാന തീരുമാനങ്ങള്‍ എളുപ്പത്തിലും കാര്യക്ഷമമായും എടുക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യുന്നുവെന്നും ഹോട്ട്പാക്ക് ഗ്‌ളോബല്‍ ഡിജിറ്റല്‍ ട്രാന്‍സ്ഫമേഷന്‍ പ്രൊജക്റ്റ് മാനേജര്‍ മുഹമ്മദ് ജാസിര്‍ പറഞ്ഞു.

Leave a Reply