സി.എച്ച്. മുഹമ്മദ് കോയ സിവിൽ സർവ്വീസ് അക്കാഡമി കുട്ടികൾക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുന്നു.


എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ്ങ് ആന്റ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സി.എച്ച്. മുഹമ്മദ് കോയ സിവിൽ സർവ്വീസ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ, ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോളതലത്തിൽ 14 രാജ്യമെമ്പാടും വ്യാപിച്ചു കിടക്കുന്ന ‘വേദിക്ക്’ ഐ.എ.എസ്. അക്കാഡമിയുമായി സഹകരിച്ച് ലോകത്തിലെ ഏത് ഭാഗത്തു നിന്നും 129 കേന്ദ്രങ്ങളിലൂടെ ഓൺലൈൻ വഴി യു. എൻ, ഇന്ത്യൻ സിവിൽ സർവ്വീസിലേക്കുള്ള പ്രവേശനത്തിന് നമ്മുടെ കുട്ടികൾക്ക് അവസരം ലഭ്യമാക്കുന്നു 589 കുട്ടികൾക്ക് ഈ ഒരൊറ്റ പരിശീലനത്തിലൂടെ ജയിച്ചു കയറാം.

ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് 6 വർഷത്തെ പ്രോഗ്രാം എല്ലാ ഞായറാഴ്ചയും വൈകിട്ട് 6 മുതൽ 8 വരെയും, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് 4 വർഷ പ്രോഗ്രാം എല്ലാ ശനിയാഴ്ചയും വൈകിട്ട് 6 മുതൽ 9 വരെയും, ബിരുദബിരുദാനന്തര വിദ്യാർത്ഥികൾക്കും ജോലിചെയ്യുന്നവർക്കും 2 വർഷ പ്രോഗ്രാം ശനി, ഞായർ ദിവസങ്ങളിൽ 6 മുതൽ 10 വരെയും, ബിരുദധാരികൾക്ക് ഒരു വർഷത്തെ പ്രോഗ്രാം എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 10 വരെയും നടത്തപ്പെടുന്നു.
സാധാരണഗതിയിൽ ഇതിന്റെ സമർത്ഥരായ കുട്ടികളിൽ ഫീസ് കൊടുക്കാൻ കഴിയാത്തവർക്ക് സി. എച്ച്. മുഹമ്മദ് കോയ സിവിൽ സർവ്വീസ് അക്കാഡമി വേദിക് ഐ എ സ് അക്കാഡമിയിലേക്ക് സ്പോൺസർ ചെയ്യും.

ഇതിൽ ചേരാൻ ആഗ്രഹിക്കുന്നവർ അവരുടെ പരീക്ഷ മാർക്ക് ലിസ്റ്റ്, തിരിച്ചറിയൽ കാർഡ്, ഒരു ഫോട്ടോ എന്നിവ ഉൾപ്പെടെയുള്ള രേഖകൾ സഹിതം 2021 ഡിസംബർ 18 ന് ശനിയാഴ്ച്ച രാവിലെ പത്ത് മണിക്ക് മലപ്പുറം ടൗൺ ഹാളിൽ ഹാജരാകേണ്ടതാണ്. കാലത്തു എത്തി രജിസ്റ്റർ ചെയ്ത ടോക്കൺ എടുത്ത കുട്ടികൾക്കും അവരെ അനുഗമിക്കുന്ന രക്ഷിതാവിനും ഉച്ച ഭക്ഷണം ഏർപ്പാട് ചെയ്യുന്നതായിരിക്കും.

അന്നേ ദിവസം ഉച്ചക്ക് രണ്ട് മണിക്ക് അക്കാഡമി ചെയർമാൻ അഡ്വ. വി. കെ. ബീരാൻ സാഹിബിന്റെ അധ്യക്ഷതയിൽ ടൌൺ ഹാളിൽ വെച്ച് നടത്തുന്ന സിവിൽ സർവ്വീസ് ബോധവൽകരണ സെമിനാറിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് റഷിദ് അലി തങ്ങൾ നിർവ്വഹിക്കുന്നതും, സിവിൽ സർവ്വീസ് പരിശീലന രംഗത്തെ കുലപതികളായ ഡോ. അലക്സാണ്ടർ ജേക്കബ്, ഡോക്ടർ ബാബു സെബാസ്റ്റ്യൻ എന്നിവർ സിവിൽ സർവീസ് പരിശീലനത്തിന്റെ നിഖില മേഖലകളെ കുറിച്ച് ക്ളാസ്സെടുക്കുന്നതാണ്.
സദസ്സിലുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കും സിവിൽ സർവീസ് സമ്പന്ധിച്ച എല്ലാവിധ സംശയ നിവാരണകൾക്കും അവസരം ഉണ്ടായിരിക്കുന്നതാണ്.
തദവസരത്തിൽ ജനപ്രതിനിധികളും സാമൂഹ്യ സാമുദായിക പ്രവർത്തകരുമായ
ജില്ലയിലെ എം എൽ എ മാർ
മുജീബ് കാടേരി (മലപ്പുറം മുനിസിപ്പൽ ചെയർമാൻ)
അബ്ദു സമദ് പൂക്കോട്ടൂർ
ഡോക്ടർ ഷമീന വി. പി.
അഡ്വ. ഹാരിസ് ബീരാൻ (സുപ്രീം കോർട്ട് )
ഹാജി കെ. വി. അബ്ദുള്ള കുട്ടി
സാന്നിധ്യമുണ്ടായിരിക്കുന്നതാണ്. പത്ര സമ്മേളനത്തിൽ ഹാജി കെ. വി അബ്ദുള്ള കുട്ടി, മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിംഗ് & വിജിലൻസ് കമ്മീഷൻ ട്രസ്റ്റീ കോഡിനേറ്ററും, സംഘാടക സമിതിക്കുവേണ്ടി
ഡോ: അബ്ദുൽ അസീസ് പ്രിൻസിപ്പൽ പി എസ് എം ഒ കോളേജ്, തിരൂരങ്ങാടി, ഡോ. ഷമീന വി. പി, പ്രിൻസിപ്പാൾ ലുമിനസ് ആർട്സ് ആൻഡ് സയൻസ് കോളേജ് വെട്ടിച്ചിറ. ഡോ: അബ്ദുൽ സലാം കണ്ണിയൻ, ഗവ. കോളേജ് കൊണ്ടോട്ടി, ആലിക്കുട്ടി ഒളവട്ടൂർ, ഡയറക്ടർ, ദർശന ടി വി മിഡിൽ ഈസ്റ്റ്, ദമ്മാം, മിസ്. ഷഹനമോൾ സ്റ്റുഡന്റ്, ഇ. എം. ഇ. എ. കോളേജ്, കൊണ്ടോട്ടി തുടങ്ങിയവർ പങ്കെടുത്തു

Leave a Reply