ആർ.ടി.പി.സി.ആർ ടെസ്റ്റിൻ്റെ നിരക്ക് കുറച്ചത് സ്വാഗതാർഹം: സമദാനി

രാജ്യത്തെ വിമാനത്താവളങ്ങളിൽ ആർ.ടി.പി.സി. ആർ ടെസ്റ്റിൻ്റെ പേരിൽ ഈടാക്കിയിരുന്ന വൻ തുക വെട്ടിക്കുറച്ച സർക്കാർ നടപടി സ്വാഗതാർഹമാണ്. പക്ഷെ പുതുക്കിയ നിരക്കും പുറത്ത് ഈടാക്കുന്ന സംഖ്യയേക്കാൾ കൂടുതൽതന്നെയാണ്.
വിമാനത്താവളത്തിന്ന് അകത്തായാലും പുറത്തായാലും ഒരേ ടെസ്റ്റിൻ്റെ നിരക്ക് തുല്യമാക്കേണ്ടതുണ്ട്. അത് യാത്രക്കാർക്കും വിശേഷിച്ച് നമ്മുടെ പ്രവാസികൾക്കും വലിയ ആശ്വാസമായിത്തീരും.കോഴിക്കോട് വിമാനത്താവത്തിൽ നേരത്തെ ഈടാക്കിയിരുന്ന 2490 രൂപ കുറച്ച് ഇപ്പോൾ 1580 രൂപയാക്കിയിട്ടാണ് അധികൃതർ കുറച്ചിരിക്കുന്നത്.

ഏതായാലും ടെസ്റ്റിൻ്റെപേരിൽ നടന്നുവന്ന ചൂഷണം ഒരു പരിധി വരെ ഇല്ലാതെയാക്കാൻ തയ്യാറായത് സ്വാഗതാർഹമാണ്. ആർ ടി.പി.സി.ആർ ടെസ്റ്റിൻ്റെ പേരിൽ നടക്കുന്ന ചൂഷണം ഡിസംബർ രണ്ടിന് പാർലമെൻ്റിൽ സമദാനി ഉന്നയിക്കുകയും ഇതിന് അറുതി വരുത്തണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അടിയന്തിരമായി ഇതിൽ ഇടപെടണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Leave a Reply