യുഎഇ ദേശീയ ദിനം, ആശംസ നേർന്ന് എം എ യൂസഫലി

അബുദബി : യുഎഇ സുവർണജൂബിലി ദേശീയ ദിനം ആഘോഷിക്കുന്ന ഈ വേളയില്‍ 5 പതിറ്റാണ്ടായി യുഎഇയിലാണ് ജീവിക്കുന്നത് എന്നുളളത് അഭിമാനത്തോടെയാണ് പറയുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയർമാന്‍ എം എ യൂസഫലി. ലോകത്തിലെ ഏറ്റവും ചലനാത്മകവും പുരോഗമനപരവും യോജിപ്പുള്ളതും സമാധാനപരവുമായ രാജ്യങ്ങളിലൊന്നായി യുഎഇയെ മാറ്റിയ ഭരണാധികാരികള്‍ തന്നെയാണ് ഈ രാജ്യത്തിന്‍റെ കരുത്ത്. അവർക്ക് നന്ദി അറിയിക്കാനും അഭിനന്ദിക്കാനും ഈ അവസരം ഉപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം വാർത്താകുറിപ്പില്‍ അറിയിച്ചു.200-ലധികം രാജ്യങ്ങളില്‍ നിന്നുളളവർ ഇവിടെ ജീവിക്കുകയും ജോലി ചെയ്യുകയും ഉപജീവനമാർഗം നേടുകയും ചെയ്യുന്നു, സ്വദേശികളുടെ സഹിഷ്ണുതയും വിവിധ സംസ്കാരങ്ങളെ ഉള്‍ക്കൊളളാനുളള മനസുമാണ് അതെല്ലാം സാധ്യമാക്കിയത്. ഇനിയും രാജ്യം പുരോഗമിക്കട്ടെ, ഇനിയും പുതിയ ഉയരങ്ങൾ കൈവരിക്കട്ടെയെന്നു പറഞ്ഞുകൊണ്ടാണ് ആശംസ എം എ യൂസഫലി അവസാനിപ്പിക്കുന്നത്.

Leave a Reply