ലുലുവില്‍ സൂപ്പർ ഫ്രൈഡേ വിപണന മേള തുടരുന്നു

അബുദബി : ലുലു ഹൈപ്പ‍ർ മാ‍ർക്കറ്റുകളില്‍ ചൊവ്വാഴ്ച ആരംഭിച്ച സൂപ്പർ ഫ്രൈഡേ വിപണനമേള തുടരുന്നു. ഇലക്ട്രോണിക് ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ഫാഷൻ ഉത്പന്നങ്ങൾ, ഭക്ഷ്യ വസ്തുക്കൾ തുടങ്ങിയവയ്ക്കെല്ലാം ഇളവുണ്ട്. യു.എ.ഇ., ഒമാൻ, ബഹ്‌റൈൻ, കുവൈത്ത്, സൗദി അറേബ്യ, ഖത്തർ, ഈജിപ്ത്, ഇൻഡൊനീഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിലെ ലുലു ശാഖകളിൽ ഇളവുകൾ ലഭിക്കും. യു.എ.ഇയിലുള്ളവർക്ക് മാസ്റ്റർകാർഡ് ക്രെഡിറ്റ് കാർഡുപയോഗിച്ച് നവംബർ 29 വരെ ഓൺലൈനായി ഷോപ്പിങ് നടത്തുമ്പോൾ 20 ശതമാനം അധിക ഇളവുകൾ ലഭിക്കും. ഉത്പന്നങ്ങളുടെ വലിയ നിരയാണ് വിപണനമേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി പറഞ്ഞു. ഫാഷൻ, ടെക്, ഗൃഹോപകരണങ്ങളെല്ലാം കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply