41 സേവനങ്ങള്‍ ഒറ്റക്ലിക്കില്‍, ഡിജിറ്റൽ ഷാർജ ആപ്പ് പുറത്തിറക്കി

ഷാ‍ർജ : ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമാകുന്ന ആപ്പ് പുറത്തിറക്കി ഷാ‍ർജ ഡിജിറ്റല്‍ ഓഫീസ്. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും സൗജന്യമായി ലഭ്യമാകുന്ന ഡിജിറ്റല്‍ ഷാ‍ർജ ആപ്പിലൂടെ പാർക്കിംഗ് ഫീസും പിഴകളും ജലവൈദ്യുത ബില്ലുകളും അടയ്ക്കാന്‍ സാധിക്കും. ട്രേഡ് ലൈസന്‍സ് പുതുക്കുന്നതുള്‍പ്പടെയുളള പൊതു സേവനങ്ങളും ആപ്പിലൂടെ സാധ്യമാകും. ഷാ‍ർജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ മാർഗനിർദ്ദേശമനുസരിച്ചാണ് ഡിജിറ്റല്‍ ഷാ‍ർജ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയെന്നുളള ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. ബിസിനസ്, ഗതാഗതം, യൂട്ടിലിറ്റികൾ, സാമൂഹിക സേവനങ്ങൾ, ജനറൽ, റിയൽ എസ്റ്റേറ്റ്, സുരക്ഷ എന്നിവയുൾപ്പെടെ 7 വിഭാഗങ്ങളിലായി 41 സേവനങ്ങള്‍ ആപ്പില്‍ ലഭ്യമാണ്.വിവിധ സേവനങ്ങള്‍ ഒരു ആപ്പിലൂടെ ലഭ്യമാകുന്നുവെന്നുളളതാണ് ഡിജിറ്റല്‍ ഷാ‍ർജയുടെ പ്രത്യേകത

Leave a Reply