സംരംഭക രംഗത്ത് വൈകാരികതയെക്കാൾ പ്രാധാന്യം സ്ഥാപനത്തിന്‍റെ വളർച്ചയ്ക്കായിരിക്കണം :ഹർഷ് മാരിവാല

ഷാർജ : ഒരു കുടുംബ സംരംഭത്തെ വലിയൊരു വ്യവസായ ശൃഖലയെന്ന നിലയിലേക്ക് വളർത്തുക എന്നത് ഏറെ വെല്ലുവിളികൾ നിറഞ്ഞ പ്രകിയയായിരുന്നുവെന്ന് പ്രമുഖ ഇന്ത്യൻ വ്യവസായി, ‘മാരി കോ’ ചെയർമാൻ കൂടിയായ ഹർഷ് മരിവാല പറഞ്ഞു. ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ അഞ്ചാം ദിനമായ നവംബർ 7 ഞായറാഴ്ച, വൈകിട്ട് ഇന്‍റലക്ച്വല്‍ ഹാളിൽ നടന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹർഷ് മാരിവാല രചിച്ച ‘ഹാർഷ് റിയാലിറ്റീസ്’ എന്ന പുസ്തകം അൽ സീർ ഗ്രൂപ് സി ഇ ഓ- ഫൗവാദ് ടുക്ലി പ്രകാശനം ചെയ്തു. തന്റെ പുസ്തകം ഒരു മാനേജ്മെന്റ് ബുക്ക് അല്ല, മറിച്ച് സംരംഭക യാത്രയിൽ താൻ നേരിട്ട വെല്ലുവിളികൾ, അവയെ അതിജീവിച്ച രീതികൾ എന്നിവയെക്കുറിച്ചുള്ള തന്റെ തുറന്നെഴുത്തുകളാണെന്നും ഹർഷ് മാരിവാല പറഞ്ഞു. സംരംഭക മേഖലയിൽ സാങ്കേതിക വത്കരണമെന്നത് ഇനി ഒഴിവാക്കാനാവാത്ത നടപടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തിന്‍റെ വളർച്ചയും മാറ്റങ്ങളും സ്വാഭാവികമായും സംരംഭക രംഗത്തും ഉണ്ടാകേണ്ടതുണ്ട്. കാഫ് ഇൻവെസ്റ്റ്മെന്റ്സ്, സി എഫ് ഓ- നന്ദിവർധൻ മെഹ്ത സംവാദകനായ പരിപാടി സവിത അവിഷ് നിയന്ത്രിച്ചു.

Leave a Reply