ഒരു മില്യൺ റിയാലിന്റെ ഷോപ്പിങ് വൗച്ചർ സമ്മാനങ്ങളുമായി ലുലു വാർഷികാഘോഷം

സൗദി അറേബ്യയിലെ ലുലുവിന്റെ പന്ത്രണ്ടാമത് വാർഷീകാഘോഷത്തിന്റെ ഭാഗമായി ലുലു സൂപ്പർ ഫെസ്റ്റ് എന്ന പേരിൽ സമ്മാന പദ്ധതി പ്രഖ്യാപിച്ചു. നവംബർ ഏഴ് മുതൽ 20 വരെ സൗദിയിലെ 20 ഹൈപ്പർമാർക്കറ്റുകളിലായി 1000 ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ നേടാം.
1000 റിയാൽ വിലമതിക്കുന്ന ലുലു ഷോപ്പിങ് വൗച്ചറുകളാണ് ഓരോ വിജയിക്കും ലഭിക്കുന്നത്.
നറുക്കെടുപ്പിനായി കാത്തിരിക്കാതെ ഉപഭോക്താക്കൾക്ക് ബില്ല് ചെയ്യുമ്പോൾ തന്നെ വിജയിയാണോ എന്നറിയാൻ പറ്റുന്ന തരത്തിലാണ് സമ്മാന പദ്ധതി ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമെ എല്ലാ വിഭാഗത്തിലെയും മികച്ച 50 ഉത്പന്നങ്ങൾക്ക് ഗംഭീര വിലക്കിഴിവും നേടാം. മികച്ച എക്സ്ചേഞ്ച് ആനുകൂല്യങ്ങളും ലഭ്യമാണ്.
ഇലക്ട്രോണിക് ഉപകരണങ്ങൾ, സ്മാർട്ട് ഫോൺ, ടാബ്ലറ്റ്, ലാപ്ടോപ്പ്, സ്മാർട്ട് വാച്ച്, മറ്റ് ആക്‌സസറീസ് എന്നിവയ്ക്ക് പ്രത്യേക വിലക്കുറവും നേടാം.
സൗദി അറേബ്യയിലെ ഉപഭോക്താക്കളുമായുള്ള ആത്മബന്ധമാണ് ലുലുവിന്റെ വിജയത്തിനു പിന്നിലെന്ന് ലുലു സൗദി ഹൈപ്പർമാർക്കറ്റ് ഡയറക്ടർ ഷഹീം മുഹമ്മദ്, ലുലു ഹൈപ്പർ മാർക്കറ്റ് ഈസ്റ്റേൺ പ്രൊവിൻസ് റീജിയണൽ ഡയറക്ടർ അബ്ദുൽ ബഷീർ എന്നിവർ പറഞ്ഞു. സമ്മാനപദ്ധതി സൗദി അറേബ്യയിലെ ഉപഭോക്താക്കളോടുന്ന നന്ദിയാണെന്നും ഇരുവരും കൂട്ടിച്ചേർത്തു.

Leave a Reply