ഒ.ടി.ടി പ്ലാറ്റ്ഫോം ഉള്ളടക്കത്തില്‍ നിയന്ത്രണമില്ല, അവ രാജ്യത്തെ നശിപ്പിക്കും – മോഹൻ ഭാഗവത്

ഒ.ടി.ടി പ്ലാറ്റ്​ഫോം ഉള്ളടക്കത്തിന്​ യാതൊരു നിയന്ത്രണങ്ങളു​മില്ലെന്ന് ആർ.എസ്​.എസ് തലവൻ മോഹൻ ഭഗവത്. കോവിഡ്​ മഹാമാരിക്ക്​ ശേഷം ഓരോ കൊച്ചുകുട്ടിയുടെയും കൈയിൽ മൊബൈൽ ഫോൺ ലഭിച്ചു. അതിൽ അവർ കാണുന്നവയ്ക്ക്​ നിയന്ത്രണങ്ങളില്ലെന്നും അവ​ രാജ്യത്തെ നശിപ്പിക്കുമെന്നും രാജ്യവ്യാപകമായി ഇത്തരം കാര്യങ്ങൾ തുടർന്നാൽ വരും കാലങ്ങളിൽ ഗുരുതരമായ വിപത്തുകൾക്ക് കാരണമാകുമെന്നും വ്യക്തമാക്കി.

മഹാരാഷ്​ട്രയിലെ നാഗ്​പൂരിൽ വിജയദശമി ആഘോഷങ്ങളിൽ ​പ​ങ്കെടുത്ത്​ സംസാരിക്കവെയായിരുന്നു മോഹന്‍ ഭാഗവത് ഇക്കാര്യം വ്യക്തമാക്കിയത്. മുംബൈയിലെ ഇസ്രായേൽ കോൺസുലേറ്റ്​ ജനറൽ കോബി ശോശാനിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇന്ത്യയിൽ മയക്കുമരുന്നിന്‍റെ ഉപയോഗം വർധിച്ചു. പാകിസ്താനിൽ തോക്കുപയോഗത്തിന്​ പരിശീലനം നൽകുന്നു. ചില അതിർത്തി രാജ്യങ്ങൾ അവ ​പ്രോത്സാഹിപ്പിക്കുന്നുണ്ട്.​ ഇത്തരം പണം ഇന്ത്യയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക്​ ഉപയോഗിക്കുകയാണെന്നും ആർ.എസ്​.എസ് തലവൻ ആരോപിച്ചു.

Leave a Reply