ആരോഗ്യപ്രവർത്തകർ കോവിഡ് കാലത്തെ യഥാർത്ഥ യോദ്ധാക്കൾ: സാദിഖലിതങ്ങൾ

കോഴിക്കോട്: മഹാവ്യാധി മരണഭീതിയുമായി മുന്നിൽ വന്നു നിൽക്കുമ്പോഴും കർമ്മരംഗത്ത് ചുവടുപതറാതെ നിന്നുപൊരുതിയ ആരോഗ്യപ്രവർത്തകരാണ് കോവിഡ് കാലത്തെ യഥാർത്ഥ പോരാളികൾ എന്ന് സാദിഖലി ശിഹാബ് തങ്ങൾ. കോവിഡ് കാലത്തെ വിശിഷ്ടസേവനത്തിന് ദർശന ടിവി നൽകുന്ന സാദരം 2021 ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു സാദിഖലി ശിഹാബ് തങ്ങൾ.

ലോകമെങ്ങും കോവിഡ് മാഹാമാരിയിൽ വിറങ്ങലിച്ചുനിന്ന സമയത്ത് സ്വന്തം ജീവനേക്കാൾ അപരന്റെ ജീവന് വിലകൽപ്പിച്ച് ഒരുപാട് ജീവിതങ്ങളെ സുരക്ഷിത തീരത്തേക്ക് കൈപിടിച്ച് നടത്തിയത് ആരോഗ്യരംഗത്തെ ഒരുപാടു സമർപ്പിത ജീവിതങ്ങളായിരുന്നു.

അത്തരം നല്ല മനുഷ്യരെ ആദരിക്കുന്നതിന്റെ ഭാഗമായി നടന്ന ആദ്യ ദർശന ടിവി സാദരം അവാർഡിന് മൈത്ര ഹോസ്പിറ്റലിലെ ഡോ:അരുൺകുമാറിനെയായിരുന്നു തെരഞ്ഞെടുത്തത്. മഹാവ്യാധിക്കാലത്ത് ഒട്ടേറെ രോഗികളെ മരണമുഖത്തു നിന്നും തിരികെ കൊണ്ടുവരാൻ രാപ്പകൽ ഭേദമില്ലാതെ യത്നിച്ച ആരോഗ്യരംഗത്തെ മുന്നണിപ്പോരാളിയായ ഡോ: അരുൺ കുമാറിന് ദർശന ടിവി സാദരം അവാർഡ് കോഴിക്കോട് ഹൈസൺ ഹെറിറ്റേജിൽ വെച്ച് ദർശന ടി വി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കൈമാറി.

ജീവകാരുണ്യ മേഖലയിൽ ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയവർക്ക് ദർശന ടിവിയുടെ സാദരം അവാർഡ് വിപുലമായി തന്നെ നടത്തുമെന്ന് സ്വാഗത പ്രസംഗത്തിൽ ദർശന ടി വി ചീഫ് എക്സിക്യൂട്ടീവ് ഡയറകാർ സിദ്ധീഖ് ഫൈസി വാളക്കുളം സൂചിപ്പിച്ചു , ദർശന ടി വി വൈസ് ചെയർമാൻ ബ്ലാത്തൂർ അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു.

ആരോഗ്യ പ്രവർത്തകരെ പോലെ തന്നെ കോവിഡിന്റെ മുന്നളി പോരാളികളായ മാധ്യമ പ്രവർത്തകരുടെ സേവനത്തെയും കാണേണ്ടതുണ്ടെന്ന് ചടങ്ങിലെ മുഖ്യാതിഥി ചന്ദ്രിക ചീഫ് എഡിറ്റർ കമാൽ വരദൂർ വ്യക്തമാക്കി. ഡോ: അമീറലി, ദർശന ടിവി മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് രാമചന്ദ്രൻ, മേത്ര ഹോസ്പിറ്റൽ കോഡിനേറ്റർ റഊഫ്, ദർശന ടി വി GM മുസ്തഫ റഹ്മാനി വാവൂർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. അബൂബക്കർ ഹുദവി പ്രാർഥനയും എ.കെ ഹസ്സൻ മാസ്റ്റർ ഇരിട്ടി നന്ദിയും പറഞ്ഞു.

Leave a Reply