ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ദുബായില്‍ ഓങ്കോളജി സെന്‍റർ തുറന്നു

ദുബായ്: മധ്യപൂർവ്വ ദേശത്തേയും ഇന്ത്യയിലെയും മുന്‍നിര ആരോഗ്യ പരിചരണ ദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന് കീഴില്‍ ഖിസൈസ് ആസ്റ്റര്‍ ആശുപത്രിയില്‍ ലോകോത്തര സൗകര്യങ്ങളോടെ ഓങ്കോളജി സെന്‍റർ പ്രവര്‍ത്തനമാരംഭിച്ചു.

യുഎഇയിലെ രോഗികള്‍ക്ക് ലോക നിലവാരമുള്ള കാന്‍സര്‍ ചികിത്സയാണ് ഖിസൈസ് ആസ്റ്റര്‍ ഹോസ്പിറ്റലിലെ ഓങ്കോളജി ഡിപ്പാര്‍ട്ട്‌മെന്‍റ് മുന്നോട്ടുവയ്ക്കുന്നത്. പല തരത്തിലുള്ള പരിചരണങ്ങളുടെ ആസൂത്രണം ആവശ്യമുള്ള രോഗികള്‍ക്കായി ഏറ്റവും സ്‌പെഷ്യലൈസ്ഡ്, അഡ്വാന്‍സ്ഡ് കാന്‍സര്‍ കെയര്‍ തെറാപ്പികളും സജ്ജമാക്കിയിട്ടുണ്ട്.. കാന്‍സര്‍ പരിചരണത്തില്‍ ഏറ്റവും പുതിയ ആസൂത്രണ സമീപനത്തിലെ അവിഭാജ്യ ഘടകമായ ‘ട്യൂമര്‍ ബോര്‍ഡ്’ (ടിബി) ഓങ്കോളജി സെന്‍ററാണിത്.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അലീഷാ മൂപ്പനും, കാന്‍സറിനെ അതിജീവിച്ച പ്രശസ്ത ചലച്ചിത്ര നടി മംമ്താ മോഹൻദാസും ചേര്‍ന്നാണ്, യുഎഇ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് & ക്ലിനിക്സ് സിഇഒ ഡോ. ഷെര്‍ബാസ് ബിച്ചു അടക്കമുള്ള പ്രമുഖരുടെ സാന്നിധ്യത്തില്‍ സമഗ്ര കാന്‍സര്‍ പരിചരണ കേന്ദ്രം ഉദ്ഘാടനം ചെയ്തത്.

മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. പ്രണയ് തവോറിയും സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. ശിവപ്രകാശ് രത്തനസ്വാമിയും ലോകമെമ്പാടുമുള്ള ‘ട്യൂമര്‍ ബോര്‍ഡ്’ അംഗങ്ങള്‍ക്കൊപ്പം ഓങ്കോളജി വിഭാഗത്തില്‍ പ്രവർത്തിക്കും.
”മള്‍ട്ടി ഡിസിപ്‌ളിനറി ചികിത്സാ രീതിയുടെ പിന്തുണയോടെയുള്ള വൈദ്യ സാങ്കേതികതയിലെ ക്ലിനിക്കല്‍ വൈദഗ്ധ്യവും മികവുമാണ് പുതിയ ആസ്റ്റര്‍ ഓങ്കോളജി സെന്‍ററിനെ വേറിട്ടതാക്കുന്നത്. ലോകത്ത് നിലവില്‍ അത്തരമൊരു കാന്‍സര്‍ പരിചരണ സമീപനം സവിശേഷമായതാണ്. കാന്‍സര്‍ രോഗികള്‍ക്ക് ഏറ്റവും ആവശ്യമായ ആശ്വാസം പകരുന്ന ഈ ചികിൽസാ സമീപനം ഏറെ മുന്നോട്ടു പോകുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അലീഷാ മൂപ്പന്‍ പറഞ്ഞു.
ഇത്തരമൊരു ചികിത്സാകേന്ദ്രം തുടങ്ങുമ്പോള്‍ മംമ്താ മേഹാന്‍ദാസിനെ കൊണ്ടുവരാനായത് വൈദ്യ-ആരോഗ്യ ചികില്‍സാ പിന്തുണയോടെ വ്യക്തിഗതമായ ശുശ്രൂഷയില്‍ കാന്‍സറിനെതിരായ പോരാട്ടത്തിലുള്ള ആസ്റ്ററിന്‍റെ ദൃഢനിശ്ചയം ശക്തിപ്പെടുത്തുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ആസ്റ്റർ ഹോസ്പിറ്റൽസ് ആവിഷ്കരിച്ച മൾട്ടി ഡിസിപ്ലിനറി അപ്രോച്ച് യുഎഇയിലെ രോഗികൾക്ക് ഉയർന്ന നിലയിൽ പ്രയോജനപ്പെടുമെന്നും തെളിയിക്കാനാകുമെന്നും അവർ അഭിപ്രായപ്പെട്ടു

ഓങ്കോളജി സെന്‍ററില്‍ അനുകമ്പാപൂര്‍ണവും വ്യക്തിപരവുമായ സമീപനത്തോടെയുള്ള മെഡിക്കല്‍ ഇടപെടലുകളുടെ ശരിയായ സംയോജനം ആസ്റ്ററിനുണ്ടെന്ന് ഉറപ്പുണ്ട്. അതാണ് കാന്‍സര്‍ രോഗികളെ ചികിത്സിക്കുന്നതില്‍ വ്യത്യാസം വരുത്തുന്നത്. രാജ്യാതിര്‍ത്തികള്‍ കടന്നുള്ള ചികിത്സാ നടപടിക്രമങ്ങള്‍ കാന്‍സറിനെ ചികിത്സിക്കുന്നതില്‍ വലിയ വ്യത്യാസമുണ്ടാക്കുന്നു. എന്നാല്‍, ഓരോ രോഗിയും സ്വന്തം പോരാട്ടമാണ് നടത്തുന്നത്. വ്യത്യസ്തമായ ഒരു ലോകം കൊണ്ടുവരുന്ന ഏത് ചികിത്സയിലും മനുഷ്യ സ്പര്‍ശം കൊണ്ടുവരേണ്ടത് പ്രധാനമാണെന്ന് മംമ്ത മോഹന്‍ദാസ് പറഞ്ഞു.
നിലവിൽ 150 കിടക്കകളുള്ള ഖിസൈസ് ആസ്റ്റർ ഹോസ്പിറ്റലിന് പുതുതായി ഏർപ്പെടുത്തിയ സമഗ്ര കാൻസർ പരിചരണ യൂണിറ്റ് ഒരു മൂല്യവർധിത സൗകര്യമാണ്. കാൻസറുമായി പൊരുതുന്ന രോഗികൾക്ക് ഏറ്റവും മികച്ച ക്ലിനിക്കൽ ഗുണങ്ങളോടെയുള്ള ചികിത്സ ഉറപ്പു വരുത്തുന്നുവെന്ന് ഡോ. ഷെർബാസ് ബിച്ചു പറഞ്ഞു.

Leave a Reply