പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജി വെച്ചു.

ചണ്ഡിഗഡ് ∙ പഞ്ചാബ് മുഖ്യമന്ത്രി പദവി രാജിവച്ച് ക്യാപ്റ്റൻ അമരിന്ദർ സിങ്. ശനിയാഴ്ച വൈകിട്ട് 4.30ന് അദ്ദേഹം രാജ്ഭവനിലെത്തി, ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി. കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിനു മുൻപാണ് അമരിന്ദറിന്റെ നാടകീയ നീക്കം. രാവിലെ കോൺ‌ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദർശിച്ച അമരിന്ദർ, നിരന്തരമായി അവഹേളനം നേരിടുന്നതിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെയാണ് രാജി തീരുമാനം.
തനിക്ക് അപമാനം തോന്നിയെന്ന് ക്യാപ്റ്റൻ അമരീന്ദർ സിംഗ് രാജിക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

അമരീന്ദറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ 50 -ൽ അധികം പാർട്ടി എംഎൽഎമാർ പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതിയതിനെത്തുടർന്ന് കോൺഗ്രസ് നേരത്തെ ചണ്ഡീഗഡിൽ നിയമസഭാകക്ഷി യോഗം വിളിച്ചിരുന്നു. യോഗത്തിൽ പാർട്ടി സംസ്ഥാന ചുമതലയുള്ള ഹരീഷ് റാവത്തിനൊപ്പം നിരീക്ഷകരായ അജയ് മാക്കൻ, ഹരീഷ് ചൗധരി എന്നിവർ പങ്കെടുത്തു. 117 അംഗ നിയമസഭയിൽ കോൺഗ്രസിന് 80 എംഎൽഎമാരുണ്ട്.

Leave a Reply