ടൈം എക്സ്പ്രസ് കാ‍ർഗോയുടെ പുതിയ ബ്രാഞ്ച് അജ്മാനില്‍ തുറന്നു

അജ്മാന്‍ :യുഎഇയിലെ പ്രമുഖ കാര്‍ഗോ ഗ്രൂപ്പ് ആയ എം ഗ്രൂപ്പിന്‍റെ കീഴില്‍ പുതിയ ബ്രാഞ്ച് അജ്മാനില്‍ പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു . ടൈം എക്സ്പ്രസ് കാര്‍ഗോയുടെ ബ്രാഞ്ചാണ് അജ്മാനില്‍ തുറന്നത്.സിംസാറുല്‍ ഹഖ് ഹുദവി, റീജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മോഹിയിദീന്‍ എന്നിവര്‍ പ്രത്യേക അതിഥികളായി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. കെഎംസിസി യുഎഇ പ്രസിഡന്‍റ് പുത്തൂര്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി പി.കെ. അന്‍വര്‍ നഹ, യഹ്യ തളങ്കര, സിദ്ദിഖ് നെസ്റ്റോ ഗ്രൂപ്പ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ഇപി ജോണ്‍സണ്‍, മുഹമ്മദ് കുട്ടി കെപി , എം ഗ്രൂപ്പ് ചെയര്‍മാന്‍ മുനീര്‍ കെ.പി. മാനേജര്‍ സമീര്‍ കെപി, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് കുറഞ്ഞ നിരക്കില്‍ ഇന്ത്യയിലേക്ക് കാര്‍ഗോ അയക്കാന്‍ ആകര്‍ഷകമായ ഓഫറുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് ടൈം എക്സ്പ്രസ് കാര്‍ഗോ അധികൃതര്‍ അറിയിച്ചു. എല്‍ഇഡി ടിവി ഉള്‍പ്പെടെ നിരവധി സമ്മാന പദ്ധതികളും ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട് കഴിഞ്ഞ ഇരുപത് വര്‍ഷമായി യുഎഇയിലെ കാര്‍ഗോ രംഗത്തെ പ്രമുഖ ഗ്രൂപ്പ് ആയ എം ഗ്രൂപ്പ് ഉപഭോക്താക്കളുടെ സംതൃപ്തിക്കും വിശ്വാസത്തിനുമാണ് പ്രാധാന്യം നല്‍കുന്നതെന്ന് എം ഗ്രൂപ്പ് ചെയര്‍മാന്‍ മുനീര്‍ കെ.പി. പറഞ്ഞു. സുരക്ഷിതമായി സാധനങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കാന്‍ എം ഗ്രൂപ്പിന് നേരിട്ട് തന്നെ സംവിധാനങ്ങള്‍ ഉണ്ടെന്നും മുനീര്‍ കാവുങ്കല്‍പറമ്പില്‍ പറഞ്ഞു
കേരളത്തില്‍ മണ്‍സൂണ്‍ മഴക്കാലം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് അയക്കുന്ന കാര്‍ഗോ ബാഗേജുകള്‍ മഴയെ പ്രതിരോധിക്കുന്ന പ്രത്യേക അധിക സുരക്ഷാ കവറിങ്ങോടെയാണ് തയ്യറാക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply