ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യയില്‍ നിന്ന് വിമാനസർവ്വീസില്ല: യുഎഇ

ദുബായ് : ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യയില്‍ നിന്ന് യാത്രാ വിമാനങ്ങളുടെ സർവ്വീസുണ്ടാകില്ലെന്ന് യുഎഇയുടെ സിവില്‍ ഏവിയേഷന്‍. ഇന്ത്യയടക്കം 16 രാജ്യങ്ങളില്‍ നിന്നുളളവർക്കാണ് യാത്രാവിലക്കുളളത്.
പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്,ഇന്തോന്വേഷ്യ,നേപ്പാള്‍, നൈജീരിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളളവർക്കും പ്രവേശനമില്ല. നിരന്തരമായി ഈ രാജ്യങ്ങളിലെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തുകയാണെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് നിയന്ത്രണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കുന്നു. കോവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ ഏപ്രിലിലാണ് ഇന്ത്യയില്‍ നിന്നുളള യാത്രാ വിമാനങ്ങള്‍ക്ക് യുഎഇ വിലക്കേർപ്പെടുത്തിയത്. തുടക്കത്തില്‍ 10 ദിവസത്തേക്കായിരുന്നു വിലക്കെങ്കിലും പിന്നീട് നീട്ടുകയായിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥർ, ഗോള്‍ഡന്‍ വിസയുളളവർ, തുടങ്ങിയവർക്ക് ഇളവുണ്ട്.

Leave a Reply